'ബിഹാർ തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ബി.ജെ.പി ത​െൻറ ഗാനം മോഷ്​ടിച്ചു' ആരോപണവുമായി അനുഭവ്​ സിൻഹ

മുംബൈ: വരാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി ബി.ജെ.പി ത​െൻറ 'ബംബയ്​ മേൻ കാ ബാ' റാപ്പ്​ സോങ്​ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ സിനിമ നിർമാതാവ്​ അനുഭവ്​ സിൻഹ. മനോജ്​ ബജ്​പേയ്​ പാടി അഭിനയിച്ച ഗാനമാണ്​ 'ബംബയ് മേൻ കാ ബാ'. സെപ്​റ്റംപറിൽ പുറത്തിറക്കിയ ഗാനം കുടിയേറ്റ തൊഴിലാളികളുടെ പോരാട്ടമാണ്​ വിവരിക്കുന്നത്​. ​

കുറച്ചുദിവസം മുമ്പ്​ ബി​.ജെ.പിയുടെ ബിഹാർ വിഭാഗം ട്വിറ്ററിൽ 'ബിഹാർ മേൻ ഇ ബാ' എന്ന പ്രചരണഗാനം പുറത്തിറക്കുകയായിരുന്നു. ത​െൻറ പാട്ടിനോട്​ സാമ്യമുള്ളതാണ്​ ഇതെന്ന്​ അനുഭവ്​ സിൻഹ പറഞ്ഞു. എൻ.ഡി.എ സർക്കാറിന്​ കീഴിലെ സംസ്​ഥാനത്തി​െൻറ വികസനത്തെക്കുറിച്ചാണ്​ വരികൾ.


'എനിക്ക്​ ഇത്​ പറയാതിരിക്കാൻ കഴിയില്ല. ഇത്​ പുറത്തുപറഞ്ഞില്ലെങ്കിൽ എനിക്ക്​ തന്നെ പ്രശ്​നങ്ങൾ നേരിടും. എ​െൻറ സുഹൃത്തുക്കൾ എ​ന്നോട്​ മൗനം പാലിക്കാൻ ആവശ്യപ്പെടുന്നു. പക്ഷേ, ബി.ജെ.പി ബിഹാർ തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി ഉപയോഗിക്കുന്ന ഗാനം ആറാഴ്​ച മുമ്പ്​ പുറത്തിറക്കിയ ത​െൻറ 'ബംബയ്​ മേൻ കാ ബാ' എന്ന ഗാനത്തി​െൻറ തനി പകർപ്പാണ്​. ആ ഗാനത്തി​െൻറ 100ശതമാനം പകർപ്പവകാശവും എ​െൻറ സ്വന്തം മാത്രമാണ്​.' -അനുഭവ്​ സിൻഹ ട്വീറ്റ്​ ചെയ്​തു.

Full View

രാജ്യം ഭരിക്കുന്ന ബി.ജെ.പി പോലും ബൗദ്ധിക സ്വത്തവകാശ നിയമം അനുസരിക്കുന്നില്ലെന്നത്​ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു. ആരും അനുവാദം ചോദിച്ച ശേഷമല്ല ത​െൻറ പാട്ട്​ എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​കേസുമായി കോടതിയിൽ​ പോകുന്നത്​ ത​െൻറ കഴിവിനും അപ്പുറമാണ്​. ഞാൻ പിന്തുണ മാത്രമാണ്​ ആഗ്രഹിക്കുന്നത്​. ഇക്കാരണത്താൽ തന്നെ ട്രോൾ ​െചയ്യില്ലെന്ന്​ വിശ്വസിക്കുന്നതായും അനുഭവ്​ സിൻഹ പറഞ്ഞു.

അനുഭവ്​ സിൻഹയുടെ ഗാനം തെരഞ്ഞെടുപ്പ്​ പ്രചരണത്തിനായി കോൺഗ്രസും ഉപയോഗിച്ചിരുന്നു. അദ്ദേഹം അതുസംബന്ധിച്ചാണ്​ പറയുന്നതെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. 


Tags:    
News Summary - Anubhav Sinha Claims BJP Copied His Song For Bihar Poll Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.