ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിമർശനത്തിൽ മലക്കം മറിഞ്ഞ് ബോളിവുഡ് നടൻ അനുപം ഖേർ. പണിയെടുക്കുന്നവർക്ക് മാത്രമാണ് തെറ്റുകൾ സംഭവിക്കുന്നത്. അല്ലാത്തവർ മറ്റുള്ളവരുടെ കുറ്റങ്ങൾ പറഞ്ഞ് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന വരികൾ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
"गलती उन्हीं से होती है
जो काम करते हैं,
निकम्मों की ज़िंदगी तो
दूसरों की बुराई खोजने में ही
ख़त्म हो जाती है..:)"
കോവിഡ് രണ്ടാം തരംഗം നേരിടുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖം ഇന്നലെ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. സർക്കാർ ഇമേജ് ബിൽഡിങ്ങാണ് നടത്തുന്നതെന്നും ഗംഗയിലൂടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ വലിയ വിഷമമുണ്ടാക്കുന്നുവെന്നും അനുപം ഖേർ പറഞ്ഞിരുന്നു. ഇമേജ് നിർമ്മാണത്തേക്കാൾ ജീവന് പ്രാധാന്യമുണ്ടെന്ന് സർക്കാർ മനസ്സിലാക്കേണ്ട സമയമാണിതെന്നും അനുപം ഖേർ വിമർശിച്ചു.
ദേശീയ മാധ്യമങ്ങളിലടക്കം വിമർശനം വലിയ വാർത്തയായതിനു പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ വിശദീകരണം. അനുപം ഖേറിന്‍റെ പത്നിയും നടിയുമായ കിരൺ ഖേർ ബി.െജ.പി എം.പിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.