ബംഗളൂരു: കോലാർ നരസിപുരയിലെ ഐ ഫോൺ നിർമാണ പ്ലാൻറിൽ ജീവനക്കാർക്കു നേരെ നടന്ന അനീതി സമ്മതിച്ച് 'വിസ്ട്രൺ' കമ്പനി. തെറ്റുതിരുത്തൽ നടപടിയുെട ഭാഗമായി തായ്വാനീസ് കമ്പനിയായ വിസ്ട്രണിെൻറ ഇന്ത്യയിലെ വൈസ് പ്രസിഡൻറിനെ പുറത്താക്കിയ മാനേജ്മെൻറ് ലേബർ ഏജൻസികളെ നിയന്ത്രിക്കാനും തൊഴിലാളികൾക്ക് മതിയായ വേതനം ഉറപ്പുവരുത്താനും നടപടി തുടങ്ങി.
ചില തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായും തങ്ങളുടെ വീഴ്ചയിൽ എല്ലാ തൊഴിലാളികളോടും ക്ഷമ ചോദിക്കുന്നതായും കമ്പനി അധികൃതർ പ്രതികരിച്ചു. ലോകോത്തര ബ്രാൻഡായ ആപ്പിളിെൻറ നിർമാണ കരാർ ഏറ്റെടുത്ത വിസ്ട്രണിെൻറ കോലാറിലെ പ്ലാൻറിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് െതാഴിലാളി പ്രതിഷേധം അക്രമത്തിൽ കലാശിച്ചത്.
തിരുത്തൽ നടപടിയുടെ ഭാഗമായാണ് 'വിസ്ട്രൺ ഇൻഫോകോം മാനുഫാക്ചറിങ്' ഇന്ത്യയുടെ ഇന്നവേഷൻ ബിസിനസ് ഗ്രൂപ് വൈസ് പ്രസിഡൻറ് വിൻസൻറ് ലീയെ മാനേജ്മെൻറ് പുറത്താക്കിയത്.
മുഴുവൻ ജീവനക്കാർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുെമന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. കമ്പനിയുമായും കമ്പനിയുടെ പ്രവർത്തനങ്ങളുമായും തൊഴിലാളികളടക്കമുള്ളവർക്ക് എന്തെങ്കിലും ആക്ഷേപങ്ങളുെണ്ടങ്കിൽ അറിയിക്കാൻ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ സൗകര്യം ഏർപ്പെടുത്തി.
അതിനിടെ, തടഞ്ഞുവെച്ച തങ്ങളുടെ വേതനം പലർക്കും ലഭിച്ചുതുടങ്ങിയതായി തൊഴിലാളികൾ സ്ഥിരീകരിച്ചു. പണം അക്കൗണ്ടിൽ വീണെന്ന് ഉറപ്പുവരുത്താൻ മാനേജ്മെൻറ് നേരിട്ട് തൊഴിലാളികളെ ഫോണിൽ ബന്ധപ്പെടുന്നുമുണ്ട്. മുഴുവൻ തുകയും വൈകാതെ നൽകുമെന്ന് തൊഴിലാളികളെ അറിയിച്ചു. വിസ്ട്രണിെൻറ കോലാർ നരസിപുര വ്യവസായ മേഖലയിലെ പ്ലാൻറിൽ ഡിസംബർ 12ന് പുലർച്ച മൂന്നിന് ജീവനക്കാരുടെ പ്രതിഷേധം അക്രമത്തിൽ കലാശിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് ആപ്പിൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
വിസ്ട്രണുമായുള്ള പുതിയ കരാറുകൾ ആപ്പിൾ തടഞ്ഞു
ബംഗളൂരു: തങ്ങളുടെ കരാർ കമ്പനിയായ വിസ്ട്രണിെൻറ പുതിയ ബിസിനസുകൾ തടഞ്ഞ് ആപ്പിൾ. കോലാർ പ്ലാൻറിലെ തൊഴിലാളി വിരുദ്ധ നടപടിയിൽ തിരുത്തൽ പൂർത്തിയാവുന്നതുവരെ പുതിയ കരാറുകളിൽ ഏർപ്പെടേണ്ടതില്ലെന്നാണ് ആപ്പിൾ മാനേജ്മെൻറിെൻറ തീരുമാനം. ആപ്പിളിെൻറ ജീവനക്കാർ നേരിട്ടും സ്വതന്ത്ര ഒാഡിറ്റർമാർ മുഖേനയും വിസ്ട്രണിെൻറ പ്രവർത്തനങ്ങൾ ആപ്പിൾ മാനേജ്െൻറ് നിരീക്ഷിക്കും. എല്ലാ തൊഴിലാളികളെയും അന്തസ്സോടെയും ആദരവോടെയും പരിഗണിക്കുകയും എല്ലാവർക്കും ശരിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.