ദേശീയ മനുഷ്യാവകാശ കമീഷൻ അധ്യക്ഷന്റെ നിയമനം: സർക്കാർ നടപടി ഏകപക്ഷീയമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) അധ്യക്ഷനായി സുപ്രീം കോടതി മുൻ ജഡ്ജി വി. രാമസുബ്രഹ്മണ്യനെ നിയമിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമാണ് വിയോജിപ്പുമായി രംഗത്തെത്തിയത്. പരസ്പര കൂടിയാലോചനയും സമവായവും അവഗണിച്ച കേന്ദ്ര സർക്കാർ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ഇരുവരും കുറ്റപ്പെടുത്തി.

നടപടിക്രമത്തിലെ നിഷ്പക്ഷതയിലും ഇരുവരും സംശയം പ്രകടിപ്പിച്ചു. എൻ.എച്ച്.ആർ.സി അധ്യക്ഷ സ്ഥാനത്തേക്ക് ജസ്റ്റിസ് റോഹിങ്ടൺ ഫാലി നരിമാൻ, ജസ്റ്റിസ് കുറ്റിയിൽ മാത്യു ജോസഫ് എന്നിവരുടെ പേരുകളായിരുന്നു കോൺഗ്രസ് നിർദേശിച്ചത്. അധ്യക്ഷനെ നിയമിക്കുമ്പോൾ പ്രദേശം, മതം, ജാതി എന്നിവയുടെ സന്തുലിതാവസ്ഥ പാലിച്ചില്ലെന്ന് കോൺഗ്രസ് നേതാക്കൾ വിയോജനക്കുറിപ്പിൽ പറഞ്ഞു.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് കേന്ദ്രസർക്കാർ ഇപ്പോള്‍ വി. രാമസുബ്രഹ്മണ്യനെ നിയമിച്ചത്.

Tags:    
News Summary - Appointment of National Human Rights Commission Chairman: Congress says government action is unilateral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.