ഇംഫാൽ: സായുധ വിഭാഗങ്ങളുടെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ മലയോര മേഖലയിൽ സുരക്ഷ ശക്തമാക്കിയതായി മണിപ്പൂർ സുരക്ഷ ഉപദേഷ്ടാവ് കുൽദീപ് സിങ് അറിയിച്ചു. സെപ്റ്റംബർ 28നകം ഏതുദിവസവും ആക്രമണം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സ്ട്രാറ്റജിക് ഓപറേഷൻസ് ഗ്രൂപ്പിന്റെ യോഗം ചീഫ് സെക്രട്ടറിയുടെ കോൺഫറൻസ് ഹാളിൽ ചേർന്നു. സായുധ സംഘടനകൾ ഡ്രോണും റോക്കറ്റും ഉപയോഗിച്ച് ആക്രമണം തുടങ്ങിയതോടെ സംഘർഷം മറ്റൊരു തലത്തിലെത്തിച്ചു. ചുരചന്ദ്പൂർ, ടെങ്നോപാൽ, ഉഖ്റുൽ, കംജോങ്, ഫെർസൗൽ ജില്ലകളിലാണ് ജാഗ്രത നിർദേശമുള്ളത്. വെടിക്കോപ്പുകൾ കണ്ടെത്താനായി തിരച്ചിൽ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.