ലങ്കൻ ബോട്ടിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും പിടിച്ച സംഭവം; പ്രതികൾക്ക് എൽ.ടി.ടി.ഇ ബന്ധമെന്ന് എൻ.ഐ.എകൊച്ചി: ലങ്കൻ ബോട്ടിൽ നിന്നും ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻ.ഐ.എ. കേസിലെ എട്ടാം പ്രതിയായ രമേശാണ് ഹൈകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. ബോട്ടിൽ നിന്നും അഞ്ച് എ.കെ 47 തോക്കുകളും 9എം.എം വലിപ്പുമുള്ള വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു.
കോസ്റ്റ്ഗാർഡ് 2021 മാർച്ച് 18നാണ് മിനിക്കോയ്ക്ക് സമീപത്ത് നിന്നും ബോട്ട് പിടിച്ചെടുത്തത്. രേഖകളില്ലാതെ ആറ് ശ്രീലങ്കക്കാരേയും ബോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് എൻ.ഐ.എ ഏറ്റെടുത്തു.
വിസയില്ലാതെയാണ് രമേശ് ഇന്ത്യയിൽ താമസിച്ചതെന്ന് എൻ.ഐ.എ പറയുന്നു. ഇയാളുടെ സഹോദരൻ എൽ.ടി.ടി.ഇയുടെ പ്രധാന പ്രവർത്തകനാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിലൂടെ എൽ.ടി.ടി.ഇക്ക് പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന പണം ഹവാല ഇടപാടുകൾക്കായാണ് വിനിയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.