കശ്​മീർ: സൈനിക മേധാവി സന്ദർശിച്ചു 

ജ​മ്മു: സം​സ്​​ഥാ​ന​ത്തെ സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും അ​തി​ർ​ത്തി​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യു​ടെ സ​മീ​പ​ത്തെ സൈ​നി​ക​സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യി ക​ര​സേ​ന​മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത്​ ജ​മ്മു ക​ശ്​​മീ​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ജ​മ്മു​വി​ലെ​ത്തി​യ റാ​വ​ത്ത്​ ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന്​ ര​ജൗ​റി-​പൂ​ഞ്ച്​ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​ക്ക്​ സ​മീ​പ​ത്ത്​ അ​ടു​ത്തി​ടെ പാ​ക്​​സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ സ്​​ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഒ​രു​മാ​സ​ത്തി​നി​ടെ അ​തി​ർ​ത്തി​യി​ൽ പാ​ക്​ സൈ​ന്യം വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച്​ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​മ്പ​ത്​ സൈ​നി​ക​ര​ട​ക്കം 11 പേ​ർ മ​രി​ച്ച​തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്​ സ​ന്ദ​ർ​ശ​നം. 

പാ​ക്​ വെ​ടി​വെ​പ്പി​നെ​യും ഷെ​ല്ലാ​ക്ര​മ​ണ​ങ്ങ​ളെ​യും​തു​ട​ർ​ന്ന്​ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ലാ​യി​ര​ത്തോ​ളം ഗ്രാ​മീ​ണ​ർ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച്​ സൈ​നി​ക ക്യാ​മ്പു​ക​ളി​ലാ​ണ്​ ക​ഴി​യു​ന്ന​ത്. അ​തി​നി​ടെ ക​ശ്​​മീ​രി​ൽ ​െപാ​ലീ​സ്​ സ്​​റ്റേ​ഷ​നു​നേ​രെ ഭീ​ക​ര​ർ വെ​ടി​വെ​ച്ചു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഭീ​ക​രു​ടെ വെ​ടി​യേ​റ്റ പൊ​ലീ​സ്​ കോ​ൺ​സ്​​റ്റ​ബി​ളി​ന്​ പ​രി​ക്കേ​റ്റു. ഷോ​പി​യാ​ൻ ജി​ല്ല​യി​ലെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്​ നേ​രെ വ്യാ​ഴാ​ഴ്​​ച രാ​ത്രി​യാ​ണ്​ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. പൊ​ലീ​സ്​ തി​രി​ച്ച്​ വെ​ടി​വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു. കു​ൽ​ഗാം ജി​ല്ല​യി​ലെ യാം​ര​ജി​ൽ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ സ​ലിം യൂ​സു​ഫ്​ എ​ന്ന പൊ​ലീ​സ്​ കോ​​ൺ​സ്​​റ്റ​ബി​ളി​നെ ആ​ദ്യം അ​ന​ന്ത്​​നാ​ഗി​ലെ ജി​ല്ല​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്​ വി​ദ​ഗ്​​ധ​ചി​കി​ത്സ​ക്ക്​ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. അ​തേ​സ​മ​യം, ഏ​ത്​ സം​ഘ​ട​ന​യി​ൽ​നി​ന്നു​ള്ള​വ​രാ​യാ​ലും ഭീ​ക​ര​ർ ഭീ​ക​ര​ർ ത​ന്നെ​യാ​ണെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ ഡി.​ജി.​പി എ​സ്.​പി. വൈദ്​ പ​റ​ഞ്ഞു. 
Tags:    
News Summary - Army chief Bipin Rawat visits Jammu for security review- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.