റാവത്തിന്‍െറ പരാമര്‍ശത്തിനെതിരെ വിഘടനവാദികള്‍

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പ്രദേശവാസികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്‍െറ പരാമര്‍ശത്തിനെതിരെ ഹുറിയത് നേതാവ് മിര്‍വെയ്സ് ഉമര്‍ ഫാറൂഖ്. കശ്മീരിലെ സാധാരണ ജനതയുടെ അവസ്ഥയെക്കുറിച്ചുള്ള റാവത്തിന്‍െറ അജ്ഞതയാണ് അദ്ദേഹത്തിന്‍െറ പരാമര്‍ശം സൂചിപ്പിക്കുന്നതെന്ന് മിര്‍വെയ്സ് കുറ്റപ്പെടുത്തി.

കശ്മീരിലെ യുവത്വം ആയുധമെടുത്തതും തെരുവുകളില്‍ പ്രതിഷേധിച്ചതും തമാശക്കല്ല. അവരതിന് നിര്‍ബന്ധിതരാവുകയായിരുന്നു. കശ്മീര്‍ ജനത പ്രതിരോധിക്കുന്നത് രാജ്യത്തിന് എതിരായല്ളെന്നും അതിനൊരു കാരണമുണ്ടെന്നും മിര്‍വെയ്സ് കൂട്ടിച്ചേര്‍ത്തു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കുനേരെ കല്ളെറിയുന്ന പ്രദേശവാസികളെ രാജ്യദ്രോഹികളായി പരിഗണിച്ച് കടുത്ത നടപടിയെടുക്കുമെന്ന റാവത്തിന്‍െറ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മിര്‍വെയ്സ്.

രാഷ്ട്രീയ പക്വതയില്ലായ്മയാണ് റാവത്തിന്‍െറ പരാമര്‍ശത്തില്‍ കാണുന്നതെന്ന് ജെ.കെ.എല്‍.എഫ് ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലിക് പറഞ്ഞു. ഈ വിഷയത്തില്‍ കേന്ദ്രം കൂടുതല്‍ വിശകലനം നടത്തേണ്ടതുണ്ടെന്ന് ലാന്‍ഗേറ്റില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ഷെയ്ക് അബ്ദുല്‍ റാഷിദ് അഭിപ്രായപ്പെട്ടു.

 

Tags:    
News Summary - army chief bipin rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.