ന്യൂഡൽഹി: ശമ്പളകാര്യത്തിൽ രാജ്യത്തിെൻറ പരമാധികാരിയും സർവസൈന്യാധിപനുമായ രാഷ്ട്രപതി സേനാമേധാവികളേക്കാൾ പിന്നിൽ. നിലവിൽ ഒന്നര ലക്ഷമാണ് രാഷ്ട്രപതിയുടെ മാസശമ്പളെമങ്കിൽ 2.5 ലക്ഷം വീതമാണ് മൂന്ന് സേനാ മേധാവികൾക്ക് പ്രതിമാസം ലഭിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കാബിനറ്റ് സെക്രട്ടറിക്കും രണ്ടരലക്ഷമാണ് ശമ്പളം.
കേന്ദ്രസർക്കാറിലെ വകുപ്പ് സെക്രട്ടറിമാർക്ക് 2.25 ലക്ഷവും ലഭിക്കുന്നു. എന്നാൽ, ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷവും ഗവർണർമാർക്ക് 1.10 ലക്ഷവും മാത്രം. രാഷ്ട്രപതിയുടേതടക്കം ശമ്പളം വർധിപ്പിക്കാനുള്ള നിർദേശം ഒരുവർഷം മുമ്പ് കാബിനറ്റ് സെക്രേട്ടറിയറ്റിന് കൈമാറിയതായി ആഭ്യന്തരമന്ത്രാലയം പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇൗ നിർദേശം പരിഗണിക്കപ്പെടാത്തത് സംബന്ധിച്ച അന്വേഷണത്തോട് സർക്കാർ പ്രതികരിച്ചില്ല.
മന്ത്രിസഭയുടെ അനുമതിക്കൊപ്പം ഇക്കാര്യത്തിൽ പാർലമെൻറിെൻറ അനുവാദംകൂടി ലഭിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷവും ഉപരാഷ്ട്രപതിയുടേത് മൂന്നരലക്ഷവും ഗവർണർമാരുേടത് മൂന്ന് ലക്ഷവുമാക്കാനാണ് ആഭ്യന്തരമന്ത്രാലയം ശിപാർശ ചെയ്തിരിക്കുന്നത്. 2008ലാണ് അവസാനമായി രാഷ്ട്രപതിയുടെ ശമ്പളത്തിൽ വർധനയുണ്ടായത്. 50,000 രൂപ മാത്രമായിരുന്ന രാഷ്ട്രപതിയുടെ ശമ്പളം അന്ന് മൂന്നിരട്ടിയായാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.