ന്യൂഡൽഹി: ചൈന കൂടുതൽ ആക്രമണോത്സുകമാകുകയും പാകിസ്താനുമായി സന്ധിയുടെ സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരേസമയം ഇരു രാജ്യങ്ങളുമായും യുദ്ധത്തിന് ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ദോക്ലാമിൽ 73 ദിവസം നീണ്ട പ്രശ്നം ഇനിയും ഉരുണ്ടുകൂടി വടക്കൻ അതിർത്തിയിൽ വലിയ സംഘർഷങ്ങളിലേക്ക് വളരാമെന്നും പുറത്തുനിന്നുള്ള ശത്രുക്കൾക്കു മേൽ മേൽക്കോയ്മ നേടാൻ സൈന്യത്തിനാകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിൽ അതിർത്തി പ്രശ്നത്തിൽ പുരോഗമനപരമായ സമീപനം സ്വീകരിക്കാൻ ധാരണയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.