ന്യൂഡൽഹി: അതിർത്തി തർക്കത്തിനിടെ കരസേന മേധാവി ജനറൽ എം.എം നരവാനെ നേപ്പാൾ സന്ദർശിക്കും. നവംബർ നാല് മുതൽ ആറ് വരെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാവും അദ്ദേഹം നേപ്പാളിലെത്തുക. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കം നില നിൽക്കുന്നതിനിടെയാണ് കരസേന മേധാവിയുടെ സന്ദർശമെന്നത് ശ്രദ്ധേയമാണ്.
നേപ്പാൾ കരസേന മേധാവി ജനറൽ പുരണ ചന്ദ്ര താപയുമായി അദ്ദേഹം ചർച്ച നടത്തും. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ചായിരിക്കും ചർച്ച. ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം നിർമിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ സൈനിക മേധാവി നേപ്പാളിലെത്തുന്നത്.
മ്യാൻമർ, മാലിദ്വീപ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്താൻ, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഈ രാജ്യങ്ങളിൽ ചൈന സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി. ഇതിെൻറ ഭാഗമായി കരസേന മേധാവി മ്യാൻമർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിലേക്കുള്ള സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.