ന്യൂഡൽഹി: ചൈനയുടെയും പാകിസ്താന്റെയും അതിർത്തികളിൽ ഇന്ത്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് വിലയിരുത്താൻ കരസേനയുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ അധ്യക്ഷതയിൽ ഈമാസം 22 വരെ ഡൽഹിയിൽ നടക്കുന്ന സമ്മേളനം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചും വിലയിരുത്തും. 13 ലക്ഷം സൈനികരടങ്ങുന്ന സേനയുടെ ശേഷിവികസനത്തിനും മുന്നൊരുക്കങ്ങൾക്കുമായി പ്രത്യേക പദ്ധതികളിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് സേന ഉദ്യോഗസ്ഥർ പറഞ്ഞു. കിഴക്കൻ ലഡാക്കിൽ ചൈനയുമായി നിലനിൽക്കുന്ന സൈനികതർക്കം കണക്കിലെടുത്ത് നിയന്ത്രണരേഖയിൽ സൈനിക തയാറെടുപ്പിന്റെ സമഗ്ര അവലോകനവും നടക്കും. ജമ്മു-കശ്മീരിലെ തീവ്രവാദ വിരുദ്ധ ഓപറേഷനും കേന്ദ്രഭരണപ്രദേശത്തെ മൊത്തത്തിലുള്ള സാഹചര്യവും സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.