ജമ്മു: നിയന്ത്രണ രേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ മരിച്ചു. ഒരു െലഫ്റ്റനൻറ് ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ആക്രമണം രണ്ട് മണിക്കൂറോളം നീണ്ടു. പരിക്കേറ്റവരെ ഉധംപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചതായി പ്രതിരോധ വക്താവ് െലഫ്. കേണൽ എൻ.എൻ. ജോഷി അറിയിച്ചു.
തുടർച്ചയായ മൂന്നാം ദിവസമാണ് പൂഞ്ച്, രജൗരി ജില്ലകളിലെ സൈനിക പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കുംനേരെ പാക് സേന വിവേചന രഹിതമായി ആക്രമണം നടത്തുന്നത്.
അതേസമയം പാക് ആക്രമണം അതിർത്തി കടന്നുള്ള വ്യാപാരത്തെ ബാധിച്ചിട്ടില്ല. ചൊവ്വ മുതൽ വെള്ളിയാഴ്ച വരെയുള്ള നാലു ദിവസങ്ങളിലാണ് ചരക്കുനീക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.