ശ്രീനഗർ: തെക്കൻ കശ്മീരിൽ സൈനിക ഉദ്യോഗസ്ഥനെ ഭീകരവാദികളെന്നു സംശയിക്കുന്ന സംഘം തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നു. െലഫ്റ്റനൻറ് ഉമർ ഫയാസിനെ(23)യാണ് ഷോപിയാൻ ജില്ലയിൽ ആറംഗ സംഘം കൊലപ്പെടുത്തിയത്. അമ്മാവെൻറ മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കാൻ ചൊവ്വാഴ്ച രാത്രി ബതാപൊര ഗ്രാമത്തിലെ വീട്ടിലെത്തിയ അദ്ദേഹത്തിെൻറ മൃതദേഹം തലയിലും വയറ്റിലും മറ്റും നിരവധി വെടിയുണ്ടകൾ തറച്ച നിലയിൽ ബുധനാഴ്ച പുലർച്ചെയാണ് ഷോപിയാനിലെ ഹർമൈൻ ഗ്രാമത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഭീകരവാദ പ്രവർത്തനം ശക്തമായ കുൽഗാം ജില്ലക്കാരനായ ഉമർ ഫയാസ് ആദ്യം ഇൻഫൻട്രി വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 10ന് സൈന്യത്തിലെ രണ്ടാം രജപുത്താന റൈഫിൾസിൽ ജമ്മുവിലെ അഖ്നൂർ മേഖലയിൽ നിയമനം ലഭിച്ചു. സൈന്യത്തിൽ ചേർന്നശേഷം ആദ്യമായി അവധിയെടുത്താണ് അമ്മാവെൻറ വീട്ടിൽ വിവാഹത്തിനെത്തിയത്. ഇവിടെനിന്ന് മൂന്നു കിലോമീറ്റർ അകലെ കണ്ടെത്തിയ മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനുശേഷം സൈനിക ബഹുമതികളോടെ ജന്മനാട്ടിൽ സംസ്കരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും വൻജനാവലിയും സംസ്കാരച്ചടങ്ങിൽ പെങ്കടുത്തു.
മുഖംമൂടിധാരികളായ രണ്ടുപേർ രാത്രി 10 മണിയോടെ വീട്ടിലെത്തി ഉമർ ഫയാസിനെ അന്വേഷിക്കുകയും തുടർന്ന് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവം പൊലീസിൽ അറിയിക്കരുതെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനാൽ വൈകിയാണ് സുരക്ഷവിഭാഗത്തിന് വിവരം ലഭിച്ചത്. സുരക്ഷ ഭീഷണി കാരണം വീടുകളിൽ പോകുന്നത് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർക്കും മറ്റും നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലാണ് ഉമർ ഫയാസ് പരിശീലനം നേടിയത്. അക്കാദമി ഹോക്കി ടീമിൽ അംഗമായിരുന്നു.സെപ്റ്റംബറിൽ യുവ ഒാഫിസർമാർക്കുള്ള പരിശീലനത്തിൽ പെങ്കടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. മേയ് 25ന് അവധി കഴിഞ്ഞ് സൈനിക ക്യാമ്പിലേക്ക് മടങ്ങേണ്ടതായിരുന്നു. നിരായുധനായ അദ്ദേഹത്തെ ഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും സൈനിക വക്താവ് പറഞ്ഞു. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.