25 കു​​ത്തുകളുമായി അധ്യാപികയുടെ മൃതദേഹം കാറിൽ കണ്ടെത്തി

ചണ്ഡീഗഡ്​: പഞ്ചാബിലെ പാഞ്ച്​കുല ​മേഖലയിൽ സൈനിക സ്​കൂളിലെ അധ്യാപികയെ കാറിനുള്ളിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ചാണ്ഡിമന്ദിർ ക​േൻറാൺമ​​​​െൻറ്​ ആർമി പബ്ലിക്​ സ്​കൂളിലെ അധ്യാപിക റീന ദേവി(39) ആണ്​ കൊല്ലപ്പെട്ടത്​. മാരകായുധം കൊണ്ട്​ 25ഒാളം കുത്തുകളേറ്റ്​ മരിച്ച നിലയിലാണ്​ കാറിനുള്ളിൽ​ അവരെ കണ്ടെത്തുന്നത്​. 

15കാരനായ മകനോടൊപ്പം പിസ വാങ്ങാൻ വ്യാഴാഴ്​ച രാത്രി കടയിൽ പോയിരുന്നു. എന്നാൽ പിന്നീട്​ അധ്യാപികയെ കാണാതാവുകയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. രാത്രി ഒമ്പതര വരെ മകൻ ഇവരെയും കാത്ത്​ കടയിൽ ഇരുന്നു. പിന്നീട്​ മാർക്കറ്റിലും മറ്റും അന്വേഷിച്ച്​ കാണാതായപ്പോൾ വീട്ടിലേക്ക്​ തിരിച്ചുപോയെന്നാണ്​ മകൻ പൊലീസിനു നൽകിയ ​െമാഴി. അർധരാത്രിയോടുകൂടി ചാണ്ഡി മന്ദിർ –രാംഗട്ട്​ റോഡി​ലാണ്​ കാറിൽ മരിച്ചനിലയിൽ റീനയെ കണ്ടെത്തുന്നത്​. 

റീനയുടെ കാർ പൊട്രോളിങ്ങിനിറങ്ങിയ പൊലീസ്​ സംഘമാണ്​ കണ്ടെത്തിയത്​. തലക്കും നെഞ്ചത്തും അടിവയറിനും കരളിനും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ടെന്ന്​​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പറയുന്നു.കൊലപാതക കാരണം വ്യക്​തമായിട്ടില്ലെന്ന്​ ചാണ്ഡി മന്ദിർ പൊലീസ്​ പറഞ്ഞു. രണ്ട്​ കുപ്പി മദ്യവും ധാരാളം സിഗരറ്റ്​ കുറ്റികളും ഒരു ഹെൽമെറ്റും കാറിനുള്ളിൽ നിന്ന്​ കണ്ടെത്തിയിട്ടുണ്ട്​. മരണത്തിനുമുമ്പ്​ അവരോടൊപ്പം ആരോ ഉണ്ടായിരുന്നെന്ന്​ വ്യക്​തമാണെന്ന്​പൊലീസ്​ പറഞ്ഞു. എന്നാൽ മാർക്കറ്റിലൊന്നും അമ്മയെ കാണാതിരുന്നിട്ടും കുട്ടി​ ആരെയും അറിയിച്ചില്ലെന്നത്​ പൊലീസിനെ കുഴക്കുന്നു. 

പീർ മച്ചലയിലെ ഫ്ലാറ്റിൽ രണ്ട്​ ആൺമക്കളോ​ടൊപ്പമാണ്​ റീന കഴിയുന്നത്​.  ഭർത്താവ്​ സന്ദീപ്​ കുമാർ സൈന്യത്തിൽ നിന്ന്​ വിരമിച്ച ശേഷം ബഡ്ഡിയിലെ ഒരുഫാക്​ടറിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയാണ്​. 

Tags:    
News Summary - Army public school teacher from Panchkula stabbed 25 times, body found in car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.