ജമ്മു: നിയന്ത്രണ രേഖ കടന്നതിനെ തുടർന്ന് ഇന്ത്യൻ െസെന്യം വധിച്ച പാകിസ്താനി കമാൻഡോയിൽ നിന്ന് െഹഡ് ക്യാമറയും ആയുധങ്ങളും കെണ്ടടുത്തു. കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ക്യാമറയുെട ഉള്ളടക്കം പരിശോധിക്കുകയാണ്. പാകിസ്താൻ ബോർഡർ ആക്ഷൻ ടീം (ബാറ്റ്) അംഗം നിയന്ത്രണ രേഖ ലംഘിക്കുന്നതിെൻറ ദൃശ്യങ്ങൾ ക്യാമറിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖ ലംഘിക്കാറില്ലെന്ന പാക് സൈന്യത്തിെൻറ വാദത്തിെൻറ മുനയൊടിക്കാൻ സഹായിക്കുന്നതാണ് ദൃശ്യങ്ങൾ.
പാക് സൈന്യത്തിെൻറ പരിശീലന ക്യാമ്പിെൻറ ദൃശ്യങ്ങളും ഉണ്ടെന്നാണ് ൈസനിക വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ െസെനിക പോസ്റ്റിെൻറ 200 മീറ്റർ അകലെ വരെ എത്തി നടത്തിയ ഏറ്റുമുട്ടലിെൻറ പൂർണ ദൃശ്യങ്ങൾ ഉണ്ടോ എന്ന കാര്യം െസെന്യം വ്യക്തമാക്കിയിട്ടില്ല. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമോ എന്ന കാര്യവും വ്യക്തമല്ല.
ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞു കയറിയത് പാക് സൈനിക ഗ്രൂപ്പാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. ആറുപേരടങ്ങുന്ന പരിശീലനം ലഭിച്ച ബാറ്റ് ടീമംഗങ്ങൾക്ക് നുഴഞ്ഞു കയറുന്നതിന് സഹായം നൽകുന്നതിനായി ഇന്ത്യൻ പട്രോൾ ടീമിനു നേരെ പാക് സൈനിക പോസ്റ്റിൽ നിന്ന് വെടിവെപ്പുണ്ടായിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനിടെ രണ്ട് ബാറ്റ് അംഗങ്ങൾക്ക് െവടിയേറ്റ് കൊല്ലപ്പെട്ടു. ചിലർക്ക് പരിക്കും പറ്റി.
പരിക്കേറ്റവരേയും കൊല്ലപ്പെട്ട ഒരാളെയും പാക് ടീം തിരിച്ചു കൊണ്ടുപോയിട്ടുണ്ട്. മരിച്ച രണ്ടു പേരിൽ ഒരാളെയാണ് ഇന്ത്യക്ക് ലഭിച്ചത്. തീവ്രവാദികൾ ഒരിക്കലും മൃതദേഹം തിരികെ കൊണ്ടുപോകാൻ ശ്രമിക്കാറില്ല. അതിനാൽ ഇത് പരിശീലനം ലഭിച്ച പാക് ൈെസനിക ഗ്രൂപ്പ് തന്നെയാണന്ന് ഇന്ത്യൻ െസെനിക വൃത്തങ്ങൾ പറയുന്നു. ഇന്ത്യക്ക് ലഭിച്ച മൃതദേഹത്തിലുള്ള വസ്ത്രങ്ങൾ പാക് സൈന്യത്തിെൻറതാണ്. ഇതെല്ലാം സൈനികരല്ല, നിയന്ത്രണ രേഖ കടക്കുന്നന്നെ പാക് വാദത്തെ പൊളിക്കുന്നതാണെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്ന് പാക് െസെന്യം നടത്തിയ ആക്രമണം ബാറ്റ് ടീം ഇന്ത്യൻ ൈസന്യത്തിനെതിരെ നടത്തുന്ന മൂന്നാമെത്ത ആക്രമണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.