സ്വർണക്കടത്ത്​: സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചുപേർ അറസ്​റ്റിൽ

കൊൽക്കത്ത: ഭൂട്ടാനിൽ നിന്നും അനധികൃതമായി സ്വർണം കടത്തിയ കേസിൽ രണ്ട്​ ഉന്നത സൈനിക ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചുപേർ അറസ്​റ്റിൽ. ഭൂട്ടാനിൽ നിന്നും റോഡ്​ മാർഗം 15 കിലോ സ്വർണം കടത്തിയ വാഹനം പശ്ചിമബംഗാളിലെ ഹസിമാര ഏരിയയിൽ നിന്ന്​ സെപ്​തംബർ 10 നാണ്​ പൊലീസ്​ പിടികൂടിയത്​. കള്ളകടത്തിനു പിന്നിൽ സൈനിക ഇൻറലിജൻസ്​ ഒാഫീസറും സബ്​ ഡിവിഷനൽ പൊലീസ്​ ഒാഫീസറും ഉൾപ്പെടെയുള്ള സംഘമാണെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു.

കേസിൽ ഹസിമാര ആർമി ക്യാമ്പ്​ ​െലഫ്​. കേണൽ പവൻ ബ്രഹ്മ, ജയ്​ഗാവ്​ സബ്​ ഡിവിഷനൽ പൊലീസ്​ ഒാഫീസർ അനിരുദ്ധ്​ താക്കൂർ, ആർമി ഇൻറലിജൻസ്​ കോൺസ്​റ്റബിൾ ദശരഥ്​ സിങ്​, ഹസിമാര പൊലീസ്​ ഒാഫീസർ സത്യേന്ദ്രനാഥ്​ സിങ്​, ബരോവിസ പൊലീസ്​ സബ്​ ഇൻസ്​​പെക്ടർ കമലേന്ദു നാരായൺ എന്നിവരാണ്​ അറസ്​റ്റിലായത്​.

പശ്ചിമബംഗാൾ അതിർത്തിയിലൂടെ സ്വർണവും മയക്കുമരുന്നുമുൾപ്പെടെയുള്ള കള്ളക്കടത്ത്​ സജീവമാണ്​.

Tags:    
News Summary - Armymen and Cops Arrested For Allegedly Smuggling Gold In Bengal- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.