ശ്രീനഗർ: മധ്യകശ്മീരിലെ ഗന്ധർബാലിൽ ചെക്ക്പോസ്റ്റിലുണ്ടായ കശപിശക്കിടെ ൈസനികരുടെ മർദനമേറ്റ് ഏഴു പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് സ്റ്റേഷനിലെ രേഖകൾ സൈനികർ നശിപ്പിച്ചതായി പരാതിയുണ്ട്. പൊലീസ് കേസെടുത്തു. അമർനാഥ് യാത്രക്കുവേണ്ടിയുള്ള ബൽതാൽ ക്യാമ്പിൽനിന്ന് െെസനികരുമായി വന്ന സ്വകാര്യവാഹനം സോനാമാർഗ് ചെക്ക്പോസ്റ്റിൽ പൊലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്. സൈനികർ സാധാരണ വേഷത്തിലായിരുന്നുവെന്ന് പറയുന്നു.
പൊലീസ് നിർദേശം അവഗണിച്ച് ചെക്ക്പോസ്റ്റ് വിട്ട വാഹനം തടയാൻ അടുത്ത ചെക്ക്പോസ്റ്റിലേക്ക് പൊലീസ് സന്ദേശം നൽകി. അവിടെ വാഹനം പൊലീസ് തടഞ്ഞു. ചട്ടം ലംഘിച്ച് യാത്രാവാഹനം കടന്നുപോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നതോടെ സൈനികർ 24 രാഷ്ട്രീയ റൈഫിൾസിൽനിന്ന് കൂടുതൽ സഹപ്രവർത്തകരെ വിളിച്ചുവരുത്തി.
അവരെത്തിയാണ് ഒരു അസി. സബ് ഇൻസ്പെക്ടെറയടക്കം പൊലീസുകാരെ കൈയേറ്റം ചെയ്തത്. രാഷ്ട്രീയ റൈഫിൾസ് 24ലെ െെസനികർക്കെതിെരയാണ് കേസെടുത്തത്. ഉയർന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രശ്നം രമ്യമായി പരിഹരിച്ചതായി സൈനിക വക്താവ് അറിയിച്ചു.
പൊലീസുകാരെ മർദിച്ച് പരിക്കേൽപിച്ച സൈനികർക്കു നേരെ നടപടി വേണമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷനിെലത്തി െസെനികർ അക്രമം നടത്തിയതായി അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.