വിവിധ സമുദായങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന വാർത്ത: അർണബ് ഗോസ്വാമിക്ക് ഹൈകോടതി നോട്ടീസ്

ജയ്പൂർ: രണ്ട് സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയെന്ന പരാതിയിൽ അർണബ് ഗോസ്വാമിക്കെതിരെ രാജസ്ഥാൻ ഹൈകോടതി നോട്ടീസ്. റിപബ്ലിക് ഭാരത് ചാനലിലെ ഷോ ഇരു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തിയെന്നും അർണബിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി മുമ്പാകെ സമർപ്പിക്കപ്പെട്ട ഹരജിയിലാണ് നടപടി . ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഹൈകോടതി ഉത്തരവ്.

കേസ് പരിഗണിക്കുന്നതിനിടെ അർണബ് ഗോസ്വാമിക്ക് കോടതിയുടെ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം പിൻവലികണമെന്നും രാജസ്ഥാൻ സർക്കാർ ആവശ്യപ്പെട്ടു. മേയിലാണ് രാജസ്ഥാനിലെ പൊലീസ് അർണബിനെതിരെ കേസെടുത്തത്. കോൺഗ്രസ് മാധ്യമവിഭാഗം വക്താവ് പവൻ ഖേരയുടെ പരാതിയിലായിരുന്നു നടപടി.

റിപബ്ലിക് ഭാരത് എന്ന ചാനലിലൂടെ അർണബ് ഗോസ്വാമി നടത്തിയ പ്രസംഗം വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. 

Tags:    
News Summary - Arnab Goswami gets 10 days to respond to Rajasthan in Alwar temple demolition case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.