ന്യൂഡൽഹി: വാർത്താവതരണത്തിലൂടെ വിവാദം വിതച്ച മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ വാർത്താചാനൽ റിപ്പബ്ലിക് ടി.വി പ്രവർത്തനമാരംഭിച്ചു. ശനിയാഴ്ച രാവിലെ ഗോസ്വാമിയുടെ ആമുഖ ഭാഷണത്തോടെയായിരുന്നു തുടക്കം. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ജയിലിൽ കഴിയുന്ന മുൻ എം.പി സയ്യിദ് ശഹാബുദ്ദീനും തമ്മിൽ നടന്ന സംഭാഷണമാണ് ആദ്യമായി പുറത്തുവിട്ട വാർത്ത.
ടൈംസ് നൗ ചാനലിൽ എഡിറ്റർഇൻ ചീഫ് ആയിരിക്കെ പുതിയ ചാനൽ പ്രഖ്യാപനവുമായി കഴിഞ്ഞ നവംബറിലാണ് അർണബ് രാജിവെച്ചത്. രാജ്യസഭ എം.പി രാജീവ് ചന്ദ്രശേഖർ നേതൃത്വം നൽകുന്ന ഏഷ്യാനെറ്റ് ന്യൂസ് ഒാൺലൈൻ, അർണബിെൻറ തന്നെ എസ്.എ.ആർ.ജി മീഡിയ ഹോൾഡിങ് എന്നിവയുടെ സംയുക്ത സംരംഭമായാണ് ചാനൽ തുടങ്ങുന്നത്. ഹോട്സ്റ്റാർ വഴി ഒാൺലൈനിലും തത്സമയ സംപ്രേഷണം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.