ന്യൂഡൽഹി: മഹാരാഷ്്ട്രയിലെ പാൽഗറിൽ മൂന്നുപേരെ മോഷ്ടാക്കളെന്നു സംശയിച്ച് ഗ്രാ മീണർ അടിച്ചുകൊന്ന സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അവമതിക്കുകയും വി ദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത റിപ്പബ്ലിക് ടി.വി അവതാരകൻ അർണബ് ഗോസ്വാമിയെ അ റസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. അയാൾക്ക് മേനാനില തകർന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. പുറത്താക്കാൻ ചാനൽ ഉടമകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഗോസ്വാമിക്കെതിരെ പല സംസ്ഥാനങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാൽഗർ സംഭവത്തിന് വർഗീയ മുഖം നൽകി പ്രചാരണം നടത്തുന്ന വാർത്താ അവതാരകനെതിരെ നടപടി എടുക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നുണ്ട്.
പാൽഗർ സംഭവത്തിൽ സോണിയ മൗനം പാലിക്കുന്നുവെന്ന് ‘പ്രൈം ടൈം’ പരിപാടിയിൽ ഗോസ്വാമി കുറ്റപ്പെടുത്തി. മൗലവിയാണ് കൊല്ലപ്പെട്ടതെങ്കിൽ രാജ്യം ഇത്തരത്തിൽ ശാന്തമായിരിക്കുമോ എന്ന് ഞാൻ ചോദിക്കുന്നുവെന്ന് ഗോസ്വാമി ആക്രോശിച്ചു. ഇറ്റലിക്കാരിയായ സോണിയ മൗനം പാലിക്കുമോ? ഗോസ്വാമി കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടയിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയിൽനിന്ന് ഗോസ്വാമി രാജി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.