അർണബ്​ ഗോസ്വാമി 14 ദിവസം ജുഡീഷ്യൽ കസ്​റ്റഡിയിൽ

മുംബൈ: ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത റിപ്പബ്ലിക്​ ടി.വി എഡിറ്റർ അർണബ്​ ഗോസ്വാമി 14 ദിവസം ജുഡീഷ്യൽ കസ്​റ്റഡിയിൽ. അർണബിനൊപ്പം അറസ്​റ്റ്​ ചെയ്​ത മറ്റു രണ്ടുപേരെയും റിമാൻഡ്​ ചെയ്​തിട്ടുണ്ട്​. ഫിറോസ്​ ഷെയ്​ക്ക്​, നിതേഷ്​ ദാർദ എന്നിവരെയാണ്​ അർണബിനൊപ്പം റിമാൻഡ്​ ചെയ്​തത്​.

ബുധനാഴ്​ച രാവിലെ മുംബൈ റായ്​ഗഡിലെ വസതിയിലെത്തിയാണ്​ അർണബിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. അലിബാഗ്​ ജില്ല മജിസ്​ട്രേറ്റ്​ കോടതിയിൽ ഹാജരാക്കിയ മൂന്നു പ്രതികളെയും നവംബർ 18 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിടുകയായിരുന്നു. അർണബ്​ ഗോസ്വാമി സ്വാധീനമുളള വ്യക്തിയാണെന്നും കേസന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ്​ കോടതിയെ അറിയിച്ചു.

അതേസമയം അർണബ് ജാമ്യാപേക്ഷ നൽകിയതായി അഭിഭാഷകൻ ഗൗരവ്​ പാർക്കർ വാർത്ത ​ഏജൻസിയായ പി.ടിഐയോട്​ പറഞ്ഞു. ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ പ്രേരണകുറ്റം ചുമത്തിയാണ്​ അർണബിനെ മുംബൈ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.