ന്യൂഡൽഹി: ബി.ജെ.പി ആരോപിക്കുന്നതു പോലെ മാവോയിസ്റ്റ് ബന്ധമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂവെന്ന് മ ുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്.
താൻ കുറ്റക്കാരനാണെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാറുകളെ വെല്ലുവിളിക്കുകയാണ്. ആദ്യം അവരെന്ന ദേശ വിരുദ്ധനാക്കി. ഇപ്പോൾ നക്സലൈറ്റും. അങ്ങനെയാണെങ്കിൽ ഇപ്പോൾ തന്നെ അറസ്റ്റ് ചെയ്യൂ - ദ്വിഗ്വിജയ് സിങ് പറഞ്ഞു.
അടുത്തിടെ രാജ്യത്തുണ്ടായ ആക്ടിവിസ്റ്റുകളുടെ അറസ്റ്റ് ഗുജറാത്ത് മോഡൽ ഭരണത്തിെൻറ ഉദാഹരണമാണ്. അവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നെന്നാണ് ആരോപണം. ഇത് വ്യാജ ഏറ്റുമുട്ടൽ നടന്ന ഗുജറാത്ത് മോഡൽ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി രാജ്യ സുരക്ഷെയ തുരങ്കം വെക്കുകയാണ് കോൺഗ്രസെന്ന് നേരത്തെ ബി.ജെ.പി വക്താവ് സാംപിത് പാത്ര ആരോപിച്ചിരുന്നു. ദ്വിഗ്വിജയ് സിങ്ങും ജയറാം രമേശും പോലുള്ള നേതാക്കളുടെ നക്സലൈറ്റുകളുമായുള്ള ബന്ധവും സാംപിത് ചോദ്യം ചെയ്തിരുന്നു. ഒരു നക്സലൈറ്റിെൻറ കത്ത് കാണിച്ച്, നക്സലുകളുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാൻ കോൺഗ്രസ് തയാറാണെന്നും സിങ്ങിനെ സഹായത്തിന് സമീപിക്കാമെന്നും കത്തിൽ പറയുന്നതായി പാത്ര ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.