ബംഗളൂരു: ബംഗളൂരു കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്ക അനുവദിക്കുന്നതിലെ അഴിമതി വർഗീയവത്കരിച്ച ബി.ജെ.പി എം.പി േതജസ്വി സൂര്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ്.
അഴിമതി വെളിപ്പെടുത്തിക്കൊണ്ടുള്ള വാർത്തസമ്മേളനത്തിന് പിന്നാലെ അദ്ദേഹം പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് വർഗീയ പരാമർശങ്ങൾ നടത്തിയത്.
ബി.ബി.എം.പി സൗത്ത് സോണിലെ 16 മുസ്ലിം ജീവനക്കാരുടെ പേര് വിഡിയോയിൽ എടുത്തുപറഞ്ഞ എം.പി എന്തടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചതെന്നു ചോദിച്ചു. എം.എൽ.എമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചാർ, സതീഷ് റെഡ്ഡി എന്നിവരും എം.പിക്കൊപ്പമുണ്ടായിരുന്നു. ഇത് മദ്റസയാ േണാ അതോ കോർപറേഷൻ ആണോ എന്നായിരുന്നു രവി സുബ്രഹ്മണ്യ എം.എൽ.എയുടെ ചോദ്യം.
ഇത്തരം ആളുകളെ ജോലിക്ക് എടുത്തതിനു പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ടെന്നായിരുന്നു ആരോപണം. വിഡിയോ പുറത്തുവന്നതിനുപിന്നാലെ വർഗീയ പരാമർശങ്ങളോടെ വാട്സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. വാർ റൂമിൽ നിയമിച്ച 214 പേരിലെ 16 പേരുകൾ മാത്രം പ്രത്യേകമെടുത്ത് വിവാദമുണ്ടാക്കിയതാണെന്നാണ് ആരോപണം.
കിടക്ക അനുവദിക്കുന്നതിൽ എം.എൽ.എ സതീഷ് റെഡ്ഡിക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും ഇത് മറച്ചുപിടിക്കാനാണ് വർഗീയ പരാമർശം നടത്തിയതെന്നും ബി.ജെ.പി നേതാക്കളാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
അനുയായികളുടെ സഹായത്തോടെ എം.എൽ.എ സതീഷ് റെഡ്ഡിയാണ് കിടക്ക ബുക്ക് ചെയ്യുന്നതിലെ അഴിമതി നടത്തുന്നത്. ഇതിൽ എം.പി തേജസ്വി സൂര്യക്കും പങ്കുണ്ട്. അതിനാൽ ഇരുവരെയും അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.