ന്യൂഡൽഹി: ഇന്ത്യൻ തീർഥാടക സംഘത്തിന് കൈലാസ് മാനസരോവർ യാത്രക്ക് ചൈന അനുമതി നി ഷേധിച്ചതായി റിപ്പോർട്ട്. അതിർത്തിയോട് ചേർന്ന ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക് കിയ തീരുമാനമാണ് ചൈനയെ ചൊടിപ്പിച്ചത്. ഇന്ത്യ-ചൈന അതിർത്തിയുടെ പടിഞ്ഞാറുഭാഗത്ത് ചൈനയുടെ മേഖലയിൽ ഇന്ത്യ നടത്തുന്ന ഇടപെടലിനെ തങ്ങൾ എല്ലായ്പോഴും എതിർത്തിരുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ഹ്യുവ ചുനിങ് പറഞ്ഞു.
ആ നയത്തിൽ മാറ്റമില്ല. ഇന്ത്യയുടെ ആഭ്യന്തര നിയമത്തിലുണ്ടായ മാറ്റം ചൈനയുടെ അതിർത്തിയിലെ പരമാധികാരത്തെ ചുരുക്കികാണുന്നതാണ്. അത് സ്വീകര്യമല്ല- ചുനിങ് പ്രതികരിച്ചു. ലഡാക്ക് മേഖലയിലുള്ള ചൈനീസ് അവകാശവാദം അടുത്തിടെയൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ ചൈനയുടെ നിലപാട് ഇന്ത്യ ശക്തമായി തള്ളി. ലഡാക് കേന്ദ്രഭരണ പ്രദേശമാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ രാഷ്ട്രീയമായി പരിഹരിക്കാനാണ് ധാരണ. ഇത് നിലനിൽക്കുന്ന ഘട്ടത്തിൽ അതിർത്തിയിൽ സമാധാനം നിലനിർത്താമെന്നത് ഇന്ത്യയും ചൈനയും അംഗീകരിച്ചതാണ്. -രവീഷ് കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.