ആർട്ടിക്കിൾ 370; ജനങ്ങളുടെ വികാരമാണ്, അത് മാനിക്കണമെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗർ: കശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ്​ ആർട്ടിക്കിൾ 370 നടപ്പാക്കണമെന്നത് ജനങ്ങളുടെ വികാരമാണെന്നും അത് മാനിക്കണമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. 

സ്വയംഭരണാവകാശം എന്നത് ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗമാണ്. എന്നാൽ അതിനെ രാജ്യദ്രോഹമെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. രാജ്യത്തിനകത്ത് തന്നെ സ്വയംഭരമമെന്നത് നല്ല ആശയമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീർ പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സർക്കാറിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ ഫലപ്രദമായാൽ അത് ചരിത്രപരമാകുമെന്നും അവർ കുറിച്ചു.  

കശ്മീരിന്‍റെ കാര്യത്തിൽ മുൻഗണന നൽകണമെന്നും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ജമ്മു കശ്മീരിന്‍റെ ഭൂമിയും ഉപയോഗിക്കണമെന്നും മെഹബൂബ വ്യക്തമാക്കി. കശ്മീരിന്‍റെ പ്രത്യേക അധികാരം സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മെഹ്ബൂബ  മുഫ്തി തന്‍റെ നിലപാട് വ്യക്തമാക്കിയത്. 
 

Tags:    
News Summary - Article 370 a commitment to people of J-K, should be honoured: Mehbooba Mufti-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.