നെഹ്റുവിന്റെ റോൾസ് റോയ്സും ഗ്വാളിയോറിലെ ദാമ്പത്യ തർക്കവും; വീണ്ടും വാർത്തകളിൽ നിറഞ്ഞ് ആ വിന്റേജ് കാർ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ വിവാഹ തർക്കത്തിൽ ശ്രദ്ധാകേന്ദ്രമായി 1951 മോഡൽ റോൾസ് റോയ്സ് കാർ. ബറോഡയിലെ മഹാറാണിക്കുവേണ്ടി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സമ്മാനിച്ച കാറാണ് തർക്കത്തിലുള്ളത്. 2.5 കോടി രൂപയാണ് കാറിന് മൂല്യം കണക്കാക്കുന്നത്.

സ്ത്രീധനം ആവശ്യ​പ്പെട്ട് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗ്വാളിയോർ രാജകുടുംബത്തിലെ ഇളംതലമുറക്കാരി നൽകിയ പരാതിയിലാണ് റോൾസ് റോയ്സ് കാറും ഇടം നേടിയത്. തലമുറ കൈമാറി ത​െന്റ പിതാവി​ന് കിട്ടിയ റോൾസ് റോയ്സ് കാറും മുംബൈയിൽ ഫ്ലാറ്റും ആവശ്യ​പ്പെട്ട് ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നുവെന്നാണ് സ്ത്രീയുടെ പരാതി.

യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെയുള്ള കേസ് മധ്യപ്രദേശ് ഹൈകോടതിയുടെ ഗ്വാളിയോർ ബെഞ്ച് റദ്ദാക്കിയതിനെത്തുടർന്നാണ് തർക്കം സുപ്രീം കോടതിയിൽ എത്തിയത്. കഴിഞ്ഞ ദിവസം യുവതിയുടെ വാദം കേട്ട ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തേടാൻ ഇരുകൂട്ടരോടും നിർദേശിച്ചു.

തുടർന്ന് കേരള ഹൈകോടതി മുൻ ജഡ്ജി ആർ. ബസന്തിനെ മധ്യസ്ഥനായി നിയമിച്ച കോടതി കേസ് ഡിസംബർ 18ന് പരിഗണിക്കാൻ മാറ്റി. ഉന്നത കുടുംബത്തിൽ ജനിച്ചയാളാണ് താനെന്നും പിതാഹമൻ ഛത്രപതി ശിവാജി മഹാരാജി​െന്റ നാവിക സേനയിൽ അഡ്മിറലായിരുന്നുവെന്നും യുവതി വാദിച്ചു. സൈനിക പശ്ചാത്തലമുള്ള കുടുംബമാണ് ഭർത്താവി​​​േന്റത്. ജവഹൽലാൽ നെഹ്റുവി​െന്റ നിർദേശപ്രകാരം എച്ച്.ജെ മുള്ളിനാർ ആന്റ് കമ്പനി നിർമ്മിച്ചതാണ് ഈ കാർ.  

Tags:    
News Summary - How a vintage Rolls-Royce ordered by PM Nehru wrecked a royal marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.