ശ്രീനഗർ: 370ാം വകുപ്പ് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഭീകരതക്കെതിരായ പോരാട് ടത്തിൽ രാജ്യത്തോടൊപ്പം നിൽക്കുമെന്നും യൂറോപ്യൻ യൂനിയൻ (ഇ.യു) എം.പിമാർ. രണ്ടുദിവസ ത്തെ ജമ്മു-കശ്മീർ സന്ദർശനത്തിനുശേഷം ശ്രീനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരി ക്കുകയായിരുന്നു ഇവർ. ഭീകരതയാണ് ആഗോളതലത്തിൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിഷയങ്ങൾ ഇന്ത്യയും പാകിസ്താനും ചർച്ചചെയ്ത് സമാധാ നപരമായി പരിഹരിക്കണം. മേഖലയിലെ സമാധാനാന്തരീക്ഷത്തിനും ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും ഇത് അനിവാര്യമാണ്.
കശ്മീർ മറ്റൊരു അഫ്ഗാനിസ്താനാകാൻ ആഗ്രഹിക്കുന്നില്ല. കശ്മീർ സന്ദർശിക്കാൻ തങ്ങളുടെ രാജ്യത്തുള്ളവരോട് പറയും. ഇന്ത്യ സമാധാനം നിലനിൽക്കുന്ന രാജ്യമാണ്. യൂറോപ്പും തീവ്രവാദത്തിെൻറ ഇരയായിരുന്നു. ഇന്ത്യയും യൂറോപ്പും തമ്മിൽ അടുത്ത ബന്ധമുണ്ട്. രാജ്യത്തെ മറ്റിടങ്ങളിലെ പോലെ ഇവിടെയും വികസനം വേണമെന്നാണ് ഗ്രാമീണർ തങ്ങളോട് പറഞ്ഞത്. കശ്മീരിൽ പശ്ചിമബംഗാളിൽനിന്നുള്ള ആറു തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തിയതിനെ എം.പിമാർ അപലപിച്ചു. സംഘത്തിലുള്ള നാലു എം.പിമാരാണ് തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകരെ കണ്ടത്.
സൈനികർ, പൊലീസുകാർ, യുവാക്കളായ ആക്ടിവിസ്റ്റുകൾ എന്നിവരുമായി സംസാരിച്ചുവെന്ന് ഹെൻറി മലോസെ (ഫ്രാൻസ്) പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങൾ പക്ഷപാതപരമായാണ് റിപ്പോർട്ട്ചെയ്യുന്നതെന്നും തങ്ങളുടെ രാജ്യത്തെത്തിയാൽ എന്താണ് ഇവിടെ കണ്ടതെന്ന് പറയുമെന്നും റിസാർഡ് സർനെസ്ക്കി (പോളണ്ട്) വ്യക്തമാക്കി. പ്രത്യേക പദവി റദ്ദാക്കിയശേഷം ജമ്മു-കശ്മീരിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനാണ് ഇവിടെയെത്തിയതെന്ന് ന്യൂട്ടൺ ഡൺ (ബ്രിട്ടൻ) പറഞ്ഞു. താൻ പലതവണ ഇന്ത്യയിൽ വന്നിട്ടുണ്ട്. ഇന്ത്യയുടെ അഭ്യന്തര വിഷയത്തിൽ ഇടപെടാനല്ല സന്ദർശനമെന്നും കശ്മീരിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനാണ് എത്തിയതെന്നും തിയെറി മറിയാനി (ഫ്രാൻസ്) വ്യക്തമാക്കി.
ഭീകരർക്ക് ഒരു രാജ്യത്തെ തന്നെ ഇല്ലാതാക്കാനാവും. തങ്ങളെ ഫാഷിസ്റ്റുകൾ എന്നു വിളിച്ച് പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചവർ തങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ചില മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു-കശ്മീരിലെത്തിയ സംഘം ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം, പൊലീസ് മേധാവി ദിൽബാഗ് സിങ് എന്നിവരെയും കണ്ടിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചില പഞ്ചായത്ത് അംഗങ്ങളുമായും ഇവർ സംസാരിച്ചു. എന്നാൽ, എം.പിമാരെ കാണാൻ തങ്ങളെ അനുവദിച്ചില്ലെന്ന് രണ്ടു നാഷനൽ കോൺഫറൻസ് എം.പിമാർ പറഞ്ഞു.
27 പാർലെമൻറ് അംഗങ്ങളാണ് ഇന്ത്യയിൽ എത്തിയതെങ്കിലും ഇവരിൽ നാലുപേർ കശ്മീർ സന്ദർശിക്കാതെ മടങ്ങിയിരുന്നു. എം.പിമാരിൽ ഭൂരിഭാഗവും കടുത്ത വലതുപക്ഷക്കാരാണ്. ആഗസ്റ്റ് അഞ്ചിന് പൂർണ സംസ്ഥാന പദവിയും 370ാം വകുപ്പും റദ്ദാക്കിയശേഷം ആദ്യമായാണ് വിദേശപ്രതിനിധി സംഘം കശ്മീരിലെത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സംഘം കണ്ടിരുന്നു. ആഴ്ചകൾക്കു മുമ്പ് അമേരിക്കൻ സെനറ്റർക്ക് കശ്മീർ സന്ദർശിക്കാൻ അനുമതി നിഷേധിച്ചിരുന്നു. രണ്ടുമാസം മുമ്പ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ പാർലമെൻറ് അംഗങ്ങളുടെ സംഘത്തിന് ശ്രീനഗർ വിമാനത്താവളത്തിനപ്പുറത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.