• അറസ്റ്റിന് പിന്നാലെ ഇരു നേതാക്കളെയും വീട്ടുതടങ്കലിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി
  • നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ലയും പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമ ായ മെഹ്ബൂബ മുഫ്തിയും അറസ്റ്റിൽ
  • സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ് യാസം, ജോലി എന്നിവയിൽ സംവരണം നല്‍കുന്ന ജമ്മു കശ്മീർ സംവരണ ബില്ലും പാസാക്കി.
  • 61ന് എതിരെ 125 വോട്ടു കൾക്കാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ബിൽ പാസാക്കിയത്.
  • അനു ച്ഛേദം 370 റദ്ദാക്കൽ പ്രമേയവും ജമ്മു കശ്മീർ വിഭജന ബില്ലും രാജ്യസഭ പാസാക്കി
  • കേന്ദ്രഭരണ പ്രദേ ശമാക്കാനുള്ള തീരുമാനം താൽക്കാലികമെന്ന് അമിത് ഷാ; സമാധാനം പുന:സ്ഥാപിച്ച ശേഷം സംസ്ഥാന പദവി നൽകും
  • കശ്മീർ വിഭജന ബിൽ രാജ്യസഭ പാസാക്കി -61ന് എതിരെ 125 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്
  • ആ ർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം രാജ്യസഭ പാസാക്കി
  • ജമ്മു കശ്മീർ വിഭജന ബില്ലിൽ രാജ്യ സഭയിൽ വോട്ടെടുപ്പ്
  • ജമ്മു കശ്മീർ സംവരണ ബിൽ ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി -സാമ്പത് തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയിൽ സംവരണം നല്‍കും
  • കോൺഗ്രസ് അംഗങ്ങൾ ലോക്സഭയിൽനിന്ന് ഇറങ്ങിപ്പോയി
  • കശ്മീരിൽ അഴിമതിയും ദാരിദ്ര്യവും നിലനിൽക്കാൻ കാരണം പ്രത്യേക പദവി -അമിത് ഷാ
  • കശ്മീരിലെ ചോരക്കളി ഇതോടെ അവസാനിക്കും; കശ്മീരിലെ ജനാധിപത്യത്തെ പ്രത്യേക പദവി നശിപ്പിച്ചു
  • കശ്മീർ ചർച്ചകൾക്ക് രാജ്യസഭയിൽ അമിത് ഷാ മറുപടി പറയുന്നു
  • രാജ്യത്തിന്‍റെ ശിരസ്സായിരുന്നു ജമ്മു കശ്മീർ, ആ ശിരസ്സ് ബി.ജെ.പി വെട്ടിമാറ്റി -ഗുലാം നബി ആസാദ് രാജ്യസഭയിൽ.
  • ബിൽ വലിച്ചെറിയപ്പേടേണ്ടതാണ്. ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു -എം.ഡി.എം.കെ നേതാവ് വൈക്കോ പറഞ്ഞു.
  • ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ജമ്മു കശ്മീർ സന്ദർശിക്കും
  • ജമ്മു കശ്മീർ സംവരണ ബിൽ നാളെ (ചൊവ്വാഴ്ച) ലോക്സഭയിൽ അവതരിപ്പിക്കും
  • പിന്തുണയുമായി അരവിന്ദ് കെജ്രിവാൾ
    ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കശ്മീർ വിഭജനത്തിലും പ്രത്യേക പദവി റദ്ദാക്കിയതിനലും കേന്ദ്ര സർക്കാറിന് പിന്തുണ നൽകി.
  • ബി.ജെ.ഡി ബില്ലിനെ അനുകൂലിച്ചു
  • എൻ.ഡി.എ ഘടകക്ഷിയായ ജെ.ഡി.യു ബില്ലിനെ എതിർത്തു
  • ബി.എസ്.പി ബില്ലിനെ അനുകൂലിച്ചു
    കേന്ദ്ര സർക്കാറിന് പാർട്ടി പൂർണ പിന്തുണ നൽകുന്നതായി ബി.എസ്.പി എം.പി സതീഷ് ചന്ദ്ര മിശ്ര രാജ്യസഭയിൽ പറഞ്ഞു.
  • പ്രധാനമന്ത്രി മോദി സർവകക്ഷി യോഗം വിളിച്ചേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരെയും കണ്ടേക്കും
  • കശ്മീരിൽ വീണ്ടും സേനാ വിന്യാസം. 8,000 സൈനികരെ കൂടി അയച്ചു
  • എ.ഐ.ഡി.എം.കെയും വൈ.എസ്.ആർ കോൺഗ്രസും ബില്ലിനെ പിന്തുണച്ചു
  • രണ്ടു പി.ഡി.പി എം.പിമാരെ രാജ്യസഭയിൽനിന്ന് പുറത്താക്കി
  • രാജ്യസഭയിൽ കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഭരണഘടന കീറാൻ ശ്രമിച്ചതിനാണ് പി.ഡി.പി അംഗങ്ങളെ പുറത്താക്കിയത്. നാസിർ അഹ്മദ് ലവേ, എം.എം ഫയാസ് എന്നീ എം.പിമാരെയാണ് പുറത്താക്കിയത്.
  • കേന്ദ്ര സർക്കാറിന്‍റെ നടപടി കശ്മീരിനെ കൂടുതൽ ഒറ്റപ്പെടുത്തുമെന്ന് മെഹ്ബൂബ മുഫ്തി
  • ബി.ജെ.പി ഭരണഘടനയുടെ അന്ത്യം കുറിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിൽ പറഞ്ഞു.
  • ബില്ലിനെതിരെ രാജ്യസഭയിൽ കടുത്ത പ്രതിപക്ഷ പ്രതിഷേധം
  • അനുച്ഛേദം 370 റദ്ദാക്കുന്നതടക്കമുള്ള നിർദേശങ്ങൾ അടങ്ങിയ ബിൽ അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 കേന്ദ്ര സർക്കാർ റദ്ദാക്കി. ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങൾ. ജമ്മു കശ്മീർ വിഭജന ബിൽ തിങ്കളാഴ്ച വൈകീട്ടോടെ രാജ്യസഭ പാസാക്കി. അനുച്ഛേദം 370 റദ്ദാക്കുന്ന പ്രമേയവും രാജ്യസഭ പാസാക്കി.

ലഡാക്, ജമ്മുകശ്മീർ എന്നിങ്ങനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കി. ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉണ്ടാകില്ല, എന്നാൽ ഡൽഹി മാതൃകയിൽ നിയമസഭ ഉണ്ടാകും. ലഡാക്കിൽ നിയമസഭ ഉണ്ടാകില്ല.

മന്ത്രിസഭാ യോഗത്തിനു ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്‍റിലെത്തി രാജ്യസഭയെ ഇക്കാര്യം അറിയിച്ചു. തുടർന്ന്, രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു പ്രത്യേക അധികാരം ഉപയോഗിച്ച് ജമ്മു കശ്മീരിനെ സംബന്ധിച്ച മൂന്ന് ബില്ലുകൾ അവതരിപ്പിക്കാൻ അമിത് ഷാക്ക് അനുമതി നൽകി. ബില്ലുകളുടെ പകർപ്പ് സഭയിൽ വിതരണം ചെയ്യുകയോ, അഡ്വൈസറി കമ്മിറ്റിയിൽ ചർച്ച ചെയ്യുകയോ ചെയ്തിരുന്നില്ല.

പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയ ഉത്തരവിൽ രാഷ്ട്രപതി ഒപ്പുവെച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. സർക്കാറിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷം രാജ്യസഭയിൽ കടുത്ത പ്രതിഷേധം ഉയർത്തുകയാണ്. ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച പുരോഗമിക്കുകയാണ്.

Tags:    
News Summary - article 370 scrapped-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.