മതസൗഹാർദത്തിന്‍റെ മാതൃകയായി രാംലീല കലാകാരന്മാർ

പ്രയാഗ് രാജ്: വ്യത്യസ്ത മതവിശ്വാസികളായ കലാകാരന്മാർ രാംലീല അവതരിപ്പിച്ചത് മതസൗഹാർദത്തിന്‍റെ ഉത്തമ മാതൃകയായി. ഉത്തർപ്രദേശ് പ്രയാഗ് രാജിലെ പതാർ ചാത്തി രാംലീല സമിതി സംഘടിപ്പിച്ച രാംലീല പരിപാടിയാണ് വ്യത്യസ്ത കൊണ്ട് ജനങ്ങളുടെ മനംകവർന്നത്.

കലയിലൂടെ സാമുദായിക സൗഹാർദത്തിെൻറ മാതൃക പകരുകയാണ് കലാകാരന്മാരെന്ന് സമിതിയുടെ ഡയറക്ടർ ദിലിപ് തിവാരി പറഞ്ഞു. നിങ്ങൾ ഒരു കലാകാരനാണെങ്കിൽ നിങ്ങളിൽ ഒരു കലയുണ്ടെങ്കിൽ നിങ്ങളുടെ വഴിയിൽ മതം വരില്ലെന്ന സന്ദേശമാണ് പെതുജനങ്ങൾക്ക് നൽകാനുള്ളത്. ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുന്നത്. ലതാ മങ്കേഷ്കറിനെ സ്നേഹിക്കുന്നതു പോലെ തന്നെ മുഹമ്മദ് റാഫിയെയും സ്നേഹിക്കുന്നുണ്ടെന്നും ദിലീപ് തിവാരി വ്യക്തമാക്കി.

നൂറു വർഷമായി രാംലീല അരങ്ങേറുന്നു. വിവിധ മതത്തിൽപ്പെട്ട കലാകാരന്മാർ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള യാതൊരു നിയന്ത്രണവുമില്ല. ഏത് മത, ജാതി വിഭാഗക്കാരായാലും രാംലീലയിലേക്ക് സ്വാഗതം ചെയ്യും. സൗഹാർദകുട്ടായ്മയുടെ ഉദാഹരണമാണിതെന്നും രാംലീല സമിതി ഉപാധ്യക്ഷൻ ധർമേന്ദ്ര പറഞ്ഞു.

രാംലീല പരിപാടിയുടെ ഭാഗമായതിൽ കലാകാരി ഹുമ കമാൽ സന്തോഷം പ്രകടിപ്പിച്ചു.

Tags:    
News Summary - Artistes of different faiths perform at Prayagraj Ramlila

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.