മുൻജീവനക്കാരന് 5 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചാബ് നാഷണൽ ബാങ്കിനോട് ഉത്തരവിട്ട് ഹൈകോടതി

മുൻജീവനക്കാരന് 5 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ പഞ്ചാബ് നാഷണൽ ബാങ്കിനോട് ഉത്തരവിട്ട് ഹൈകോടതി

മുംബൈ: മുൻജീവനക്കാരനെതിരെ വ്യാജ ആരോപണം നടത്തി അന്വേഷണം നടത്തിയതിന് പഞ്ചാബ് നാഷണൽ ബാങ്കിനോട് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മുംബൈ ഹൈകോടതി.

63വയസ്സുകാരനായ വിനായക് ബാൽ ചന്ദ്ര ഗനേക്കർ നൽകിയ ഹർജിയിലാണ് കോടതി അനുകൂലവിധി ലഭിച്ചത്. 1981ജൂൺ 16നാണ് പരാതിക്കാരൻ പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലിയിൽ പ്രവേശിക്കുന്നത്. 2018 ൽവിരമിക്കുന്ന ദിവസംതന്നെ, മുൻപ് അനുവദിച്ച വായ്പാ തുകയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ബാങ്ക് ജീവനക്കാരനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ തനിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ട് ഒറ്റ ദിവസം കൊണ്ട് അന്വേഷണ റിപ്പോർട്ട് തയാറാക്കുകയായിരുന്നുവെന്നും തന്റെ ഭാഗം കേൾക്കാൻ അവർ തയാറായില്ലെന്നും ആരോപിച്ച് അദ്ദേഹം 2028 ൽ അപ്പീൽ അതോറിറ്റിയെ സമീപിച്ചെങ്കിലും അപ്പീൽ നിരസിക്കപ്പെട്ടു.

ജീവനക്കാരൻറെ ഭാഗം പരിഗണിക്കാതെ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ബാങ്കിനെതിരെ കടുത്ത വിമർശനമാണ് ജസ്റ്റിസ് രവീന്ദ്ര വി ഗൂഗ്, അശ്വിൻ ഡി ഭോഭെ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് നടത്തിയത്. ഏറ്റവും മോശമായ വകുപ്പ്തല അന്വേഷണമാണ് പരാതിക്കാരനെതിരെ നടന്നതെന്നും വിവേകമുള്ള ഒരു തൊഴിലുടമയും ഇത്തരത്തിലൊരു അന്വേഷണം നടത്തില്ല എന്നും ബഞ്ച് ആരോപിച്ചു.

ഒറ്റ രാത്രി കൊണ്ട് തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ഗണേക്കറിനെ കുറ്റക്കാരനെന്ന് തെളിയിക്കാൻ കഴിയുന്ന യാതൊരു തെളിവുകളും സമർദ്ധിക്കാൻ ബാങ്കിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. മുപ്പത് ദിവസത്തിനുള്ളിൽ ഹർജിക്കാരന് 5 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് കോടതി വിധി.

Tags:    
News Summary - High court order to give 5 lakh compensation to former employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.