ബംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാറിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെ, മതാധിഷ്ഠിത സംവരണം ഭരണഘടന ലംഘനമാണെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ.
ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധിസഭയുടെ സമാപനദിനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഹൊസബാലെ. അംബേദ്കർ രചിച്ച ഭരണഘടനയിൽ മതാധിഷ്ഠിത സംവരണം അംഗീകരിക്കുന്നില്ല. അങ്ങനെ ചെയ്യുന്നവർ ഭരണഘടന ശിൽപിക്കെതിരെയാണ് നിലപാടെടുക്കുന്നത്.
മുസ്ലിംകൾക്ക് മതാധിഷ്ഠിത സംവരണം ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശും മഹാരാഷ്ട്രയും നടത്തിയ മുൻ ശ്രമങ്ങൾ ഹൈകോടതികളും സുപ്രീംകോടതിയും റദ്ദാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച്, സാമൂഹിക ഐക്യത്തിൽ വിശ്വസിച്ചിരുന്ന സഹോദരൻ ദാര ഷൂക്കോവിനെയല്ല, മറിച്ച് ഔറംഗസേബിനെയാണ് ബിംബമാക്കി മാറ്റിയതെന്ന് ഹൊസബാലെ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.