ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിൽ അറസ്റ്റിലായ വിദ്യാർഥി നേതാവിെൻറ ചിത്രം മതിലിൽ വരച്ചതിന് നാല് ചിത്രകാരൻമാരും ഒരു കോളജ് വിദ്യാർഥിയും അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.
സി.എ.എ ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയ്യുടെ ചിത്രം അങ്ക ആർട്സ് കലക്ടീവ് സംഘത്തിലെ ചിത്രകാരൻമാരാണ് വരച്ചത്. മതിലിൽ വരച്ച ചിത്രം പൊലീസ് സാന്നിധ്യത്തിൽതന്നെ മായ്പ്പിച്ചുവെന്നും ചിത്രകാരൻമാർ ആരോപിച്ചു.
2019 ഡിസംബറിലാണ് സി.എ.എ പ്രക്ഷോഭത്തിനിടെ അഖിൽ ഗൊഗോയ് അറസ്റ്റിലാകുന്നത്. ഇപ്പോഴും ജയിലിൽ കഴിയുകയാണ് അദ്ദേഹം. ക്രിഷക് മുക്തി സങ്കരം സമിതി നേതാവ് കൂടിയായ അഖിൽ ഗൊഗോയെ സി.എ.എക്കെതിരായ അക്രമാസക്തമായ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ജയിലിൽ അടച്ചിരിക്കുന്നത്. പ്രക്ഷോഭത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലെപ്പട്ടിരുന്നു.
ദ്രുബജിത് ശർമ, രാഹുൽ ലഹോൻ, കുൽദീപ് ശർമ, ബുൾബുൾ ദാസ്, കോളജ് വിദ്യാർഥിയായ പ്രഞ്ജാൽ കലിത എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് ചിത്രം വരയ്ക്കണമെങ്കിൽ മുൻകൂർ അനുമതി വാങ്ങണമെന്ന് പറഞ്ഞാണ് പൊലീസ് നടപടി. ബസിസ്ത പൊലീസ് സ്റ്റേഷനിൽ മൂന്നുമണിക്കൂറോളം ഇവരെ പിടിച്ചുവെച്ച ശേഷം പിന്നീട് വിട്ടയച്ചു.
'കഴിഞ്ഞ ഡിസംബറിൽ അഖിൽ ഗൊഗോയ്യെ അറസ്റ്റ് ചെയ്തതിലും അനധികൃതമായി ജയിൽ അടച്ചിരിക്കുന്നതിനുമെതിരായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് മതിലിൽ ചിത്രം വരച്ചത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ സർക്കാറിെൻറ ഇത്തരം അതിക്രമങ്ങൾക്കെതിരെ ചിത്രം വരയ്ക്കാനാണ് തീരുമാനം. ജനാധിപത്യത്തിനുവേണ്ടി ശക്തമായ ശബ്ദം ഉയർത്തുകയും വേണം' -ചിത്രകാരിൽ ഒരാളായ ദ്രുബജിത് ശർമ ദേശീയമാധ്യമമായ ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.