ഇന്ത്യൻ സൈന്യത്തിനെതിരായ പ്രസ്താവനയിൽ മാപ്പപേക്ഷയുമായി അരുന്ധതി റോയ്

ന്യൂഡൽഹി: ഇന്ത്യ-പാക് സൈന്യങ്ങളെ താരമതമ്യപ്പെടുത്തുന്ന ഒമ്പത് വർഷം പഴക്കമുള്ള പ്രസ്താവനയിൽ മാപ്പപേക്ഷയുമാ യി പ്രശസ്ത സാഹിത്യകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. 2011ൽ ഒരു പാനൽ ചർച്ചക്കിടെ നടത്തിയ പ്രസ്താവനയുടെ ദൃശ് യം കശ്മീരിന്‍റെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ വീണ്ടും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് അരുന്ധതിക്ക് മാപ്പ് പറയേണ്ടി വന്നത്.

'കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തെലങ്കാനയിലും ഗോവയിലുമെല്ലാം ഇന്ത്യ സൈന്യത ്തെ വിന്യസിച്ചിട്ടുണ്ട്. പാകിസ്താൻ സ്വന്തം ജനതക്കുനേരെ ഇന്ത്യ ഉപയോഗിക്കുന്നത് പോലെ സൈന്യത്തെ വിന്യസിച്ചിട് ടില്ല' എന്നായിരുന്നു വിവാദ പ്രസ്താവന. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിനു പിന്നാലെ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കാൻ ആരംഭിച്ചു.

ഇതോടെ പാക് സൈന്യത്തിനെക്കുറിച്ചുള്ള അരുന്ധതിയുടെ പഴയ പ്രസ്താവനക്കെതിരെ ഇന്ത്യയിലും ബംഗ്ലാദേശിലും വ്യാപക വിമർശനം ഉയർന്നു. അരുന്ധതിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് 'ധാക്ക ട്രിബ്യൂൺ' എഡിറ്റോറിയൽ ലേഖനത്തിൽ വ്യക്തമാക്കി. പാക് സൈന്യം ബംഗ്ലാദേശിൽ നടത്തിയ അതിക്രൂര പീഡനങ്ങളുടെ ചരിത്രം പാടെ നിഷേധിക്കുന്നതാണ് പ്രസ്താവനയെന്നും പത്രം വിമർശിച്ചു.

വിമർശനം കടുത്തതോടെ അരുന്ധതി മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. ആ പ്രസ്താവന ഇപ്പോൾ വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. പഴയ വീഡിയോ ഇപ്പോൾ സൃഷ്ടിച്ച ആശയക്കുഴപ്പത്തിന് ഞാൻ മാപ്പ് ചോദിക്കുന്നു. അന്ന് പറഞ്ഞതും എഴുതിയതുമല്ല തന്‍റെ ഇപ്പോഴത്തെ വിശ്വാസവും ബോധ്യവും. ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ മനുഷ്യൻ ചിന്തിക്കാതെ വിഡ്ഢിത്തം പറയും. പാകിസ്താന്‍റെ ചെയ്തികളെക്കുറിച്ചുള്ള നിലപാട് എഴുത്തിലൂടെ വ്യക്തമാക്കിയതാണെന്നും അരുന്ധതി മാപ്പപേക്ഷയിൽ പറയുന്നു.

ഇതോടെ, അരുന്ധതിക്ക് 'ഇരട്ടത്താപ്പ്' ആണെന്ന് ആരോപിച്ച് പാക് വായനക്കാർ വിമർശനമുയർത്തിയിട്ടുണ്ട്. അരുന്ധതിയെ ഏറെ ബഹുമാനിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ നിരാശ തോന്നുന്നെന്നും വ്യക്തമാക്കി നിരവധി പാക് വായനക്കാർ ട്വീറ്റ് ചെയ്തു. പാകിസ്താനിലും ബംഗ്ലാദേശിലും വിഷയം ട്വിറ്റർ ട്രെൻഡിങാണ്.

Tags:    
News Summary - arundhati-roy-apologises-for-comment about-pakistan-army-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.