ന്യൂഡൽഹി: ഡൽഹിയിലെ എ.എ.പി സർക്കാരിനെ അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പിയിൽ ചേരാൻ എ.എ.പി എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കെജ്രിവാൾ അവകാശപ്പെട്ടത്.
''ദിവസങ്ങൾക്കു മുമ്പ് ഏഴ് എ.എ.പി എം.എൽ.എമാരെയാണ് ബി.ജെ.പി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചത്. ഇവരെ ബന്ധപ്പെട്ട ബി.ജെ.പി അധികൃതർ ഉടൻ തന്നെ കെജ്രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും അതിനു ശേഷം എം.എൽ.എമാരെ പിരിക്കുമെന്നുമാണ് പറഞ്ഞത്. 21 എം.എൽ.എമാരുമായും സംഭാഷണം നടത്തിയെന്നും അവർ അവകാശപ്പെട്ടു. മറ്റുള്ളവരുമായും ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. അതിനു ശേഷം ഡൽഹിയിലെ എ.എ.പി സർക്കാരിനെ ഞങ്ങൾ അട്ടിമറിക്കും. ഓരോ എം.എൽ.എമാർക്കും 25 കോടി രൂപ വീതം നൽകും. അവർക്ക് ബി.ജെ.പി ടിക്കറ്റിൽ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവസരം നൽകും.''-കെജ്രിവാൾ എക്സിൽ കുറിച്ചു.
''21 എം.എൽ.എമാരെ സമീപിച്ചുവെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ ഞങ്ങൾക്ക് കിട്ടിയ വിവരമനുസരിച്ച് ഏഴ് എം.എൽ.എമാരെ മാത്രമേ അവർ ബന്ധപ്പെട്ടിട്ടുള്ളൂ. എന്നാൽ അവർ ബി.ജെ.പിയുടെ വാഗ്ദാനം തള്ളിക്കളഞ്ഞു.''-കെജ്‍രിവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.