ന്യൂഡൽഹി: ഫെബ്രുവരിയിൽ ആപ്പ് എം.എൽ.എ െഎ.എ.എസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തി എന്നാരോപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പൊലിസ് കേസെടുത്തു. തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് കുറ്റപത്രം തയാറാക്കും.
ഫെബ്രുവരി 19ന് കെജ്രിവാളിെൻറ വസതിയിൽ നടന്ന യോഗത്തിനിടെയാണ് ഉദ്യോഗസ്ഥർക്കെതിരെ മർദനമുണ്ടായത്. ചീഫ് സെക്രട്ടറി അൻഷു പ്രകാശിനു നേരെ യോഗത്തിനിടെ കൈയേറ്റം നടക്കുകയായിരുന്നു. മുഖ്യമന്ത്രിയുെട സാന്നിധ്യത്തിൽ ആപ്പ് എം.എൽ.എമാർ മർദിച്ചതായി അൻഷു പ്രകാശ് ആരോപിച്ചിരുന്നു. തുടർന്ന് കെജ്രിവാളിനെ െപാലീസ് ചോദ്യം ചെയ്യുകയും രണ്ട് തവണ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
സംഭവശേഷം െഎ.എ.എസ് ഉദ്യോഗസ്ഥർ സർക്കാറുമായി നിസ്സഹകരണത്തിലായിരുന്നു. ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാളും മൂന്ന് മന്ത്രിമാരും ഒമ്പതു ദിവസം ലെഫ്. ഗവർണറുെട വസതിയിൽ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.