മുംബൈ: ആം ആദ്മി പാർട്ടി നേതാക്കളായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ശിവസേന നേതാവ് ഉദ്ധവ് താക്കറെയെ കണ്ടു. വെള്ളിയാഴ്ച രാത്രി ബന്ദ്രയിലെ താക്കറെ ഭവനമായ ‘മാതോശ്രീ’യിൽ എത്തിയാണ് ഇരുവരും ഉദ്ധവിനെ കണ്ടത്.
യഥാർഥ ശിവസേന വിമത നേതാവായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെതാണെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിധിയുടെ പശ്ചാത്തലത്തിൽ ഉദ്ധവിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു കൂടിക്കാഴ്ച.
ഉദ്ധവിൽനിന്ന് തെരഞ്ഞെടുപ്പ് ചിഹ്നവും പാർട്ടി പേരും കവർന്നെടുക്കുകയാണ് ചെയ്തതെന്ന് മൂവരും ചേർന്ന് നടത്തിയ വാർത്തസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടന്നോ എന്ന ചോദ്യത്തിന് 24 മണിക്കൂറും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കുന്ന ഒരു പാർട്ടിയെ രാജ്യത്തുള്ളുവെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. ഞങ്ങൾ ദേശത്തെ കുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. രാജ്യത്ത് എല്ലാം വിഭവങ്ങളുമുണ്ടെന്നും നല്ല മനസ്സുള്ളവർ ഒന്നിച്ചുനിന്നാൽ നാട് അഭിവൃദ്ധിപ്പെടുമെന്നും ഭഗവന്ത് മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.