ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ ജയം ഉറപ്പിക്കാനായതിനു പിന്നാലെ സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. ആപിനെ ദേശീയ പാർട്ടിയാകാൻ സഹായിച്ച പാർട്ടി പ്രവർത്തകർക്കും ഗുജറാത്തിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടു വിഹിതം മതി നിയമപ്രകാരം ആം ആദ്മി പാർട്ടിയെ ദേശീയ പാർട്ടി എന്നു വിളിക്കാൻ. രാജ്യത്ത് ദേശീയ പാർട്ടി പദവിയുള്ള ഏതാനും പാർട്ടികൾ മാത്രമാണുള്ളത്. ഇപ്പോൾ ആപും ദേശീയപാർട്ടികളുടെ വിഭാഗത്തിൽ ഇടംനേടി. പത്തു വർഷം കൊണ്ട് ആം ആദ്മി രണ്ടു സംസ്ഥാനങ്ങളിൽ സർക്കാറുണ്ടാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗുജറാത്ത് സന്ദർശിച്ചപ്പോഴെല്ലാം നിങ്ങൾ കാണിച്ച സ്നേഹത്തിനും ബഹുമാനത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ കോട്ടയായാണ് ഗുജറാത്ത് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, ഞങ്ങൾക്ക് ആ കോട്ടയിൽ വിള്ളലുണ്ടാക്കി 13 ശതമാനം വോട്ടുവിഹിതം നേടാനായി. കൗണ്ടിങ് പൂർത്തിയാകുന്നതോടെ വോട്ടുവിഹിതം ഇനിയും വർധിക്കുമെന്നും ഞങ്ങളിൽ വിശ്വാസം അർപ്പിച്ച ഗുജറാത്ത് ജനതയോട് നന്ദിയുണ്ടെന്നും കെജ്രിവാൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.