ന്യൂഡൽഹി: ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശം വി വാദമായതിനു പിന്നാലെ അദ്ദേഹത്തിൻെറ വസതിക്കു മുമ്പിൽ ബി.ജെ.പി പ്രതിഷേധം.
ഡൽഹിയിൽ പൗരത്വ പട്ടിക നടപ്പാക്കി യാൽ ഡൽഹി വിടേണ്ട ആദ്യ വ്യക്തി മനോജ് തിവാരി ആയിരിക്കുമെന്ന കെജ്രിവാളിൻെറ പ്രസതാവനയാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. ബുധനാഴ്ചയാണ് കെജ്രിവാൾ പൗരത്വ പട്ടിക സംബന്ധിച്ച മനോജ് തിവാരിയുടെ പ്രസ്താവനക്ക് മറുപടിയായി ആഞ്ഞടിച്ചത്.
ഡൽഹിയിൽ മാധ്യമപ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറിയവരാണെന്നും അതിനാൽ ഡൽഹിയിൽ പൗരത്വ പട്ടിക നടപ്പിലാക്കണമെന്നുമായിരുന്നു മനോജ് തിവാരി പറഞ്ഞത്. ഇതിന് കെജ്രിവാൾ നൽകിയ മറുപടിയാണ് ബി.ജെ.പിയുടെ പ്രതിഷേധത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.