ന്യൂഡൽഹി: മലിനീകരണത്തിന് കാരണമാകുന്ന പ്രവർത്തനങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി 'ഗ്രീൻ ഡൽഹി' മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി ഡൽഹി സർക്കാർ. സംസ്ഥാനത്തെ മലിനീകരണം കുറക്കുന്നതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും ജനങ്ങളുടെ പിന്തുണ ഇല്ലാതെ സാധ്യമാകില്ലെന്നും ആപ് പുറത്തിറക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
മലീനീകരണത്തിന് കാരണമാകുന്ന ചിത്രങ്ങളോ വിഡിയോ എടുത്തശേഷം മൊബൈൽ ആപ്ലിക്കേഷനുകളിൽ അപ്ലോഡ് ചെയ്യാം. ആപ്ലിക്കേഷൻ സ്ഥലം കണ്ടെത്തുകയും പരാതി സ്വമേധയാ ബന്ധപ്പെട്ട സ്ഥലത്തെ അധികാരികൾക്ക് പോകുകയും ചെയ്യും. പരാതി തീർപ്പാക്കുന്നത് സമയബന്ധിതമായി നടപ്പാക്കും. പരാതി പരിഗണിച്ച ശേഷം ബന്ധപ്പെട്ട അധികാരകൾ ചിത്രം പോസ്റ്റ് ചെയ്യുകയും വേണം. ഗൂഗ്ൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാമെന്നും കെജ്രിവാൾ അറിയിച്ചു.
പരാതികളുടെ നിലവിലെ സ്ഥിതി നിരീക്ഷിക്കുന്നതിനായി ഡൽഹി സെക്രട്ടറിയറ്റിൽ ഗ്രീൻ വാർ റൂം തയാറാക്കിയിട്ടുണ്ട്. 70ഒാളം ഗ്രീൻ മാർഷലുകൾ പ്രവർത്തനങ്ങളിൽ പങ്കുചേരും -കെജ്രിവാൾ കൂട്ടിച്ചേർത്തു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കനത്ത വായു മലിനീകരണത്തിലൂടെയാണ് ഡൽഹി ഇപ്പോൾ കടന്നുപോകുന്നത്. വായുമലിനീകരണം രൂക്ഷമായതോടെ സർക്കാറിനെതിരെ പ്രതിഷേധവും രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.