ആർ.ജി കാർ മെഡിക്കൽ കോളജ് സാമ്പത്തിക ക്രമക്കേട്; ആറ് സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മുതൽ തൃണമൂൽ എം.എൽ.എയുടെ വസതി ഉൾപ്പടെ ആറ് സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് ആരംഭിച്ചതായി റിപ്പോർട്ട്.

തൃണമൂലി​ന്‍റെ സെറാംപൂർ എം.എൽ.എ സുദീപ്തോ റോയിയുടെ വസതിയിലും ഒരു ഔഷദ വ്യാപാരിയുടെ വീട്ടിലും മറ്റ് നാല് സ്ഥലങ്ങളിലും തിരച്ചിൽ നടക്കുന്നതായി ഇ.ഡി ഉദ്യോഗസ്ഥൻ അറിയിച്ചു. ആർ.ജി കാർ ഹോസ്പിറ്റലിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തി​ന്‍റെ ഭാഗമായാണിതെന്നും തങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചതി​ന്‍റെ അടിസ്ഥാനത്തിലാണെന്നും ഇ.ഡി ഓഫിസർ പറഞ്ഞു.

ആരോപണമുയർന്ന  ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തി​ന്‍റെ ഭാഗമായി ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും ഇയാളുടെ മൂന്ന് കൂട്ടാളികളെയും സി.ബി.ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹക്കടത്തും ആശുപത്രി മാലിന്യക്കടത്തുമടക്കം ഗുരുതര ആരോപണങ്ങൾ ആണ് ഘോഷിനെതിരെയുള്ളത്. ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ക്രമക്കേടുകളെല്ലാം പുറത്തുവന്നത്.

Tags:    
News Summary - Probe into RG Kar 'financial irregularities': ED raids six locations in Calcutta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.