സി.ബി.ഐ അറസ്റ്റിനെതിരെ കെജ്രിവാൾ ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈകോടതിയെ സമീപിച്ചു. സി.ബി.ഐ കസ്റ്റഡി അവസാനിച്ച ശേഷം കെജ്രിവാളിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജൂലൈ 12നാണ് ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുക.

കെജ്രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുതരണമെന്നുമായിരുന്നു അന്വേഷണ ഏജൻസിയുടെ ആവശ്യം. കെജ്രിവാൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണ ഏജൻസി വാദിച്ചു.

മാർച്ച് 21നാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതേ കേസിൽ ജൂൺ 26ന് സി.ബി.ഐയും അറസ്റ്റ് ചെയ്തു. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയെന്നും സൗത്ത് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ട് പിന്നീട് മദ്യനയം ആവുകയായിരുന്നുവെന്നുമാണ് സി.ബി.ഐ യുടെ വാ​ദം‌.

Tags:    
News Summary - Arvind Kejriwal moves Delhi high court against arrest by CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.