അരവിന്ദ് കെജ്രിവാൾ (Photo: IANS)

ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈകോടതി നടപടിക്കെതിരെ കെജ്രിവാൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: മദ്യനയകേസിൽ ജാമ്യം താല്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. നാളെ തന്നെ ഹരജി പരിഗണക്കണമെന്നും കെജ്രിവാൾ സുപ്രീംകോടതിയെ അറിയിച്ചു. കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവ് ഹൈകോടതിയാണ് താല്കാലികമായി സ്റ്റേ ചെയ്തത്. കേസ് ജൂൺ 25ലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ജാമ്യ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട​റേറ്റാണ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്. ദി​ല്ലി റോ​സ് അ​വ​ന്യൂ കോ​ട​തി​യാ​ണ് മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് കഴിഞ്ഞ ദിവസം ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യ​ത്തു​ക​യാ​യി ഒ​രു ല​ക്ഷം രൂ​പ കെ​ട്ടി​വെ​ക്ക​ണം എന്ന വ്യവസ്ഥയോടെയായിരുന്നു നടപടി. ജാ​മ്യം ന​ൽ​കി​യ ഉ​ത്ത​ര​വ് 48 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക്​ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ.​ഡി ആ​വ​ശ്യം കോ​ട​തി ത​ള്ളിയിരുന്നു. അ​റ​സ്റ്റി​ലാ​യി മൂ​ന്നു​മാ​സം തി​ക​യാ​നി​രി​ക്കെ​യാ​യിരുന്നു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള ച​ൻ​പ്രീ​ത്​ സി​ങ്​ വ്യ​വ​സാ​യി​ക​ളി​ൽ​നി​ന്ന്​ വ​ലി​യ തു​ക​ക​ൾ കൈ​പ്പ​റ്റി​യെ​ന്നും കെ​ജ്രി​വാ​ളി​ന്‍റെ ഹോ​ട്ട​ൽ ബി​ല്ലു​ക​ള​ട​ക്കം ഇ​യാ​ൾ അ​ട​ച്ചി​രു​ന്നു​വെ​ന്നു​മാ​യി​രു​ന്നു​ എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ വാ​ദം. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ത​ന്‍റെ ഫോ​ണി​​ന്‍റെ പാ​സ്​​വേ​ഡ്​ ന​ൽ​കു​വാ​ൻ കെ​ജ്രി​വാ​ൾ ത​യാ​റാ​വു​ന്നി​ല്ല. ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ ഇ​ത്​ മ​തി​യാ​യ കാ​ര​ണ​മാ​ണ്.

കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ വി​ജ​യ്​ നാ​യ​രെ കെ​ജ്രി​വാ​ൾ ഇ​ട​നി​ല​ക്കാ​ര​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്​ തെ​ളി​വു​ണ്ടെ​ന്നും അ​ഡീ​ഷ​ന​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ എ​സ്.​വി. രാ​ജു പ​റ​ഞ്ഞു. എന്നാൽ, ഈ വാദങ്ങൾ തള്ളിയാണ് റോസ് അവന്യു കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - Arvind Kejriwal moves top court after bail order paused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.