മൂന്നാം കെ​ജ്​​രി​വാ​ൾ സർക്കാർ അധികാരമേറ്റു VIDEO

ന്യൂഡൽഹി: മൂ​ന്നാം​ത​വ​ണയും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ സ ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. കെ​ജ്​​രി​വാ​ളി​നെ മു​ഖ്യ​മ​ന്ത്രി​യാ​യും ആ​റു മ​ന്ത്രി​മാ​രെ​യും രാ​ഷ്​​ട​പ്ര​ തി രാം​നാ​ഥ് കോ​വി​ന്ദ് ശ​നി​യാ​ഴ്ച നി​യ​മി​ച്ചിരുന്നു. മ​നീ​ഷ് സി​സോ​ദി​യ, സ​ത്യേ​ന്ദ​ര്‍ ജ​യി​ന്‍, ഗോ​പാ​ല ്‍ റാ​യ്, കൈ​ലാ​ഷ് ഗെ​ലോ​ട്ട്, ഇ​മ്രാ​ന്‍ ഹു​സൈ​ന്‍, രാ​ജേ​ന്ദ്ര ഗൗ​തം എ​ന്നി​വ​ർ മ​ന്ത്രി​മാ​രായും സത്യപ്രത ിജ്ഞ ചെയ്തു.


ഡൽഹിയുടെ വികസനത്തിനും ഡൽഹിയെ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയ ും കേന്ദ്ര സർക്കാറിന്‍റെയും ആശിർവാദം വേണമെന്ന് സത്യപ്രതിജ്ഞക്കു ശേഷം നടത്തിയ പ്രസംഗത്തിൽ കെ​ജ്​​രി​വാ​ൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞു, നിങ്ങൾ ആർക്ക് വോട്ട് ചെയ്തുവെന്ന് ഇനി വിഷയമല്ല. ഏത് മതക്കാരായും ജാതിക്കാരായാലും ഏത് സമൂഹത്തിൽനിന്നായാലും ഇപ്പോൾ എല്ലാ ഡൽഹിക്കാരും എന്‍റെ കുടുംബമാണ് -അദ്ദേഹം വ്യക്തമാക്കി.

സത്യപ്രതിജ്ഞ വീക്ഷിക്കാൻ രാംലീല മൈതാനിയിൽ എത്തിയ ജനം

ഡൽഹിക്കാരോട് രാംലീല മൈതിനിയിലേക്ക് എത്താൻ രാവിലെ കെ​ജ്​​രി​വാ​ൾ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു. ‘ഡൽഹി നിവാസികളെ, മൂന്നാം തവണയും നിങ്ങളുടെ മകൻ ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേൽക്കുകയാണ്. വന്ന് നിങ്ങളുടെ മകനെ അനുഗ്രഹിക്കൂ’ എന്നായിരുന്നു ട്വീറ്റ്.

രാം​ലീ​ല മൈ​താ​നി​യി​ലെ​ ച​ട​ങ്ങിന് സാക്ഷിയാകാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. ഡൽഹി പൊലീസിലെയും സി.ആർ.പി.എഫ് അടക്കം അർധസൈനിക വിഭാഗത്തിലെയും 3000ത്തോളം ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കിയത്. പ്ര​ധാ​ന​മ​ന്ത്രി​ ന​േ​​ര​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ച്ചെങ്കിലും എ​ത്തിയി​ല്ല.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഓ​ട്ടോ​റി​ക്ഷ, ബ​സ്, മെ​ട്രോ ഡ്രൈ​വ​ര്‍മാ​ര്‍, സ്‌​കൂ​ളി​ലെ പ്യൂ​ണ്‍മാ​ര്‍ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്നു​ള്ള അ​മ്പ​തു​പേ​ര്‍ അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ളി​നൊ​പ്പം വേ​ദി പ​ങ്കി​ട്ടു.

Tags:    
News Summary - Arvind Kejriwal Oath chief minister Ceremony -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.