അപകീർത്തികരമായ വിഡിയോ പങ്കുവെച്ചതിൽ തെറ്റുപറ്റിയെന്ന് കെജ്രിവാൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ പാർട്ട് 2 എന്ന പേരിൽ പ്രചരിച്ച വിഡിയോ റീട്വീറ്റ് ചെയ്തതിൽ തെറ്റുപറ്റിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. ജർമനിയിൽ താമസിക്കുന്ന ധ്രുവ് റാത്തി എന്ന യൂട്യൂബറാണ് വിഡിയോ പ്രചരിപ്പിച്ചത്. ഈ വിഡിയോയിൽ അപകീർത്തികരമായ കാര്യങ്ങളുണ്ടെന്ന് കാണിച്ച് വികാസ് സംകൃത്യായൻ എന്ന വ്യക്തിയാണ് പരാതി നൽകിയത്.

തുടർന്ന് വിവാദ വിഡിയോ റീട്വീറ്റ് ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് കാണിച്ച് കെജ്രിവാൾ ഹാജരാകണമെന്ന് ഡൽഹി ഹൈകോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ കെജ്രിവാൾ സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജി പരിഗണിച്ചപ്പോഴാണ് കെജ്രിവാൾ തെറ്റ് സമ്മതിച്ചത്. ​അദ്ദേഹം തെറ്റ് സമ്മതിച്ചതോടെ ഹരജി പിൻവലിക്കാൻ സാധ്യതയുണ്ടോ എന്ന് കോടതി പരാതിക്കാരനോട് ആരാഞ്ഞു.

കെജ്രിവാൾ തെറ്റ് സമ്മതിച്ചതിനു പിന്നാലെ അപകീർത്തി കേസ് മാർച്ച് 11 വരെ എടുക്കരുതെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങിയ ബെഞ്ച് വിചാരണക്കോടതിക്ക് നിർദേശം നൽകി. കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വിയാണ് സുപ്രീംകോടതിയിൽ ഹാജരായത്. 

Tags:    
News Summary - Arvind Kejriwal On Sharing Defamatory Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.