കെജ്രിവാളി​നെ കോടതിയിൽ ഹാജരാക്കി; 10 ദിവസത്തെ കസ്റ്റഡി തേടി ഇ.ഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)കോടതിയിൽ ഹാജരാക്കി. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് കെജ്രിവാളിനെ ഹാജരാക്കിയത്. കെജ്‍രിവാളിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ​വൻ സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയത്. കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ഇ.ഡി കോടതിയിൽ അപേക്ഷ നൽകും.

കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹരജി കെജ്രിവാൾ പിൻവലിച്ചിരുന്നു. കീഴ്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശിക്കുക എന്നത് മുന്നിൽ കണ്ടായിരുന്നു നീക്കം. മദ്യനയ കേസിൽ അറസ്റ്റിലായ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ജാമ്യഹരജി പരിഗണിക്കാനും സുപ്രീംകോടതി തയാറായില്ല. പകരം വിചാരണകോടതിയെ സമീപിക്കാൻ നിർദേശം നൽകുകയായിരുന്നു. കെ. കവിതയുടെ ഹരജി പരിഗണിച്ച അതേ ബെഞ്ച് തന്നെയായിരുന്നു കെജ്‍രിവാളിന്റെ ഹരജിയിൽ പരിഗണിക്കാനിരുന്നത്. കെജ്രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്‍വിയാണ് സുപ്രീംകോടതിയിൽ ഹാജരായത്.

Tags:    
News Summary - Arvind Kejriwal produced in court, probe agency may seek 10 day custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.