വോട്ടുകൾ ഭിന്നിപ്പിച്ച്​ നരേന്ദ്ര മോദി​െയ രാഹുൽ സഹായിക്കുന്നു -കെജ്​രിവാൾ

ന്യൂഡൽഹി: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യ ചർച്ചകളിൽ നിന്ന്​ കെജ‍്‍ രിവാള്‍ യു ടേണ്‍ അടിക്കുകയാണെന്ന രാഹുലിൻെറ വിമർശനത്തിന്​ മറുപടിയുമായി അരവിന്ദ്​ കെജ്​രിവാൾ രംഗത്ത്​.

‘എ ന്ത്​ യു-ടേൺ? ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്​. സഖ്യത്തിനുള്ള നിങ്ങളുടെ താത്​പര്യം വ്യാജമാണെന്ന്​ നിങ്ങളുടെ ട്വീറ്റ്​ തന്നെ തെളിയിക്കുന്നു’ -കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു. യു.പിയിലും മറ്റു സംസ്​ഥാനങ്ങളിലും മോദി വിരുദ്ധ ​േവാട്ടുകൾ ഭിന്നിപ്പിച്ച് രാഹുൽ ഗാന്ധി നരേന്ദ്ര മോദിയെ സഹായിക്കുകയാണെന്നും ​കെജ്​രിവാൾ കുറ്റപ്പെടുത്തി.

നേരത്തെ, സഖ്യസാധ്യതയിൽ നിന്ന്​ തിരിഞ്ഞു നടക്കുന്നത്​ കെജ്​രിവാളാണെന്ന്​ ആരോപിച്ച്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തിരുന്നു. ഡൽഹിയിൽ കോൺ​ഗ്രസ്​-എ.എ.പി സഖ്യം എന്നാൽ ബി.​െജ.പിയുടെ പരാജയം എന്നാണർഥം. അതിനായി ഏഴിൽ നാല് സീറ്റുകള്‍ എ.എ.പിക്ക് വിട്ട്​ നല്‍കാന്‍ തയ്യാറാണ്​. എന്നിട്ടും കെജ‍്‍രിവാള്‍ യു ടേണ്‍ അടിക്കുകയാണ്​. കോണ്‍ഗ്രസിൻെറ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു​. എന്നാൽ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാ​െണന്നും രാഹുല്‍ ട്വീറ്റ്​ ചെയ്​തിരുന്നു. AbAAPkiBaari (ഇനി ആപ്പിൻെറ ഉൗഴം) എന്ന ഹാഷ്​ടാഗിനൊപ്പമായിരുന്നു​ ട്വീറ്റ്​.

Tags:    
News Summary - Arvind Kejriwal Retort Rahul's Four Seat Remark - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.