ഗോവയിൽ തൃണമൂലുമായി തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കില്ലെന്ന് കെജ്രിവാൾ

പനാജി: ഗോവയിൽ തെരഞ്ഞെടുപ്പിനു മുമ്പ് തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. എന്നാൽ, തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ബി.ജെ.പി ഇതര സംഘടനകളുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ 40 നിയമസഭ മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും. സമയം ആകുമ്പോൾ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിനെ അഭിനന്ദിച്ച കെജ്രിവാൾ, ഭരണകക്ഷ‍ിയിലെ അസംതൃപ്തരായ നേതാക്കൾ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും അറിയിച്ചു.

ഗോവയിൽ പരമാവധി നേതാക്കളെ പാർട്ടിയിലെത്തിച്ച് ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്. പ്രാദേശിക പാർട്ടിയായ എം.ജി.പിയുമായി പാർട്ടി ഇതിനകം സഖ്യത്തിലായിട്ടുണ്ട്.

Tags:    
News Summary - Arvind Kejriwal Rules Out Pre-Poll Alliance With Trinamool In Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.