ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അയോധ്യ സന്ദർശനത്തിന്. 26ന് അയോധ്യയിലെത്തുന്ന അദ്ദേഹം നിർമാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹത്തിൽ അർച്ചന നടത്തും. ഡൽഹിയിലെ ഹൈന്ദവ വോട്ടും വികാരവും ലക്ഷ്യമിട്ടാണ് കെജ്രിവാളിെൻറ യാത്ര.
ശ്രീരാമെൻറയും ഹനുമാെൻറയും ഭക്തനാണ് താനെന്നും കെജ്രിവാൾ നേരേത്ത പറഞ്ഞിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടി ശക്തി പരീക്ഷണത്തിന് ഒരുങ്ങുന്ന രാഷ്ട്രീയ പശ്ചാത്തലത്തിൽകൂടിയാണ് അയോധ്യ സന്ദർശനം.അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനു പോകുന്ന ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യ തീർഥാടനം ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചത് കഴിഞ്ഞ മാർച്ചിലാണ്.
ജനസേവനത്തിന് രാമരാജ്യത്തിെൻറ 10 പ്രമാണങ്ങൾ സർക്കാർ പിന്തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ, വെള്ളം, വെളിച്ചം, തൊഴിൽ, പാർപ്പിടം, സ്ത്രീസുരക്ഷ, വയോജന മാന്യത എന്നിവയാണ് 10 പ്രമാണങ്ങൾ. ഡൽഹി വിദ്യാഭ്യാസ പാഠ്യക്രമത്തിൽ ദേശീയത വിഷയമായി ഉൾപ്പെടുത്തുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.