ന്യൂഡൽഹി: ലഫ്. ഗവർണർ അനിൽ ബൈജാെൻറ വസതിയിൽ ഒമ്പതു ദിവസം കുത്തിയിരിപ്പ് സമരം നടത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ശാരീരികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട്. സമരം അവസാനിപ്പിച്ച ശേഷം ഇന്ന് നടക്കേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ യോഗങ്ങളും പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാൾ വിളിച്ച െഎ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
ഒമ്പതു ദിവസത്തെ സമരം മുഖ്യമന്ത്രിയുടെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രാവിലെയും വൈകീട്ടും പതിവായി ചെയ്തിരുന്ന നടത്തം ഇൗ ദിവസങ്ങളിൽ ഒഴിവാക്കിയതും ക്രമം തെറ്റിയ ഭക്ഷണരീതിയും മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
49കാരനായ കെജ്രിവാൾ പ്രമേഹ േരാഗിയാണ്. കൃത്യമായ ഭക്ഷണ ക്രമീകരണവും വ്യായാമവും മൂലമാണ് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തിയിരുന്നത്. ദിവസം രണ്ടു നേരം ഒരു മണിക്കൂർ വീതം നടക്കുകയും സന്തുലിതമായ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്താണ് പ്രമേഹം നിയന്ത്രിക്കുന്നത്. എന്നാൽ കുത്തിയിരിപ്പ് സമരം അദ്ദേഹത്തിെൻറ പതിവുകൾ തെറ്റിക്കുകയും ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയുമായിരുന്നു.
െഎ.എ.എസ് ഉദ്യോഗസ്ഥർ ജോലിയിൽ സഹകരിക്കുന്നിെല്ലന്ന് ആരോപിച്ചായിരുന്നു ഒമ്പതു ദിവസം നീണ്ട സമരം നടത്തിയത്. പിന്നീട് ലഫ്. ഗവർണറുമായി നടത്തിയ ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുകയും ഉദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച തീരുമാനിക്കുകയുമായിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ അനാരോഗ്യം മൂലം റദ്ദാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.